പഴവീട്ടിലമ്പത്തിൽ കുടികൊള്ളും

പഴവീട്ടിലമ്പത്തിൽ കുടികൊള്ളും 
പരബ്രമ സ്വരൂപിണി നിന്നെ കാണാൻ
ഭദ്രേ മനസ്സിൽ വല്ലാത്തൊരു ആഗ്രഹം
ഭയഭക്തിയോടെ വന്നു നിൻ നടയിൽ തൊഴുവാൻ വല്ലാത്തൊരു ആഗ്രഹം 

നിന്നരികെ പുത്രരാം ഗണത്തിൻ 
അധിപനാം ഗണപതിയും പിന്നെ
പടിയാറും കടന്ന് അറുമുഖനാം
മയിൽ വാഹനനാം മുരുകസ്വാമിയും 
ഹരിഹരസുതനാം അയ്യപ്പനും
മനസ്സിന് സുഖം നൽകുവാനും ഉണ്ടല്ലോ

മക്കൾക്ക് എല്ലാം നൽകുവോളെ
മമ മാലുകളും മകറ്റുക അമ്മേ
മഹാ മായെ അംബികെ 
മഹശ്വര മനസിനി 
മംഗളം അരുളുവോളെ 
മനോഹരി തായെ 
 
പഴവീട്ടിലമ്പത്തിൽ കുടികൊള്ളും 
പരബ്രമ സ്വരൂപിണി നിന്നെ കാണാൻ
ഭദ്രേ മനസ്സിൽ വല്ലാത്തൊരു ആഗ്രഹം
ഭയഭക്തിയോടെ വന്നു നിൻ നടയിൽ തൊഴുവാൻ വല്ലാത്തൊരു ആഗ്രഹം 

 ജീ ആർ കവിയൂർ
15 06 2024





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “