इस दिल से... രാജേന്ദർ സിംഗിൻ്റെ ഗീതത്തിന് സ്വതന്ത്ര പരിഭാഷ

इस दिल से... രാജേന്ദർ സിംഗിൻ്റെ രചനയിൽ ഉള്ള ഗീത് ഗൗർ എന്ന ഫിലിമിനായി എഴുതപ്പെട്ടത് എന്നാൽ ഇത് പുറത്ത് ഇറങ്ങിയില്ല , മലയാള സ്വതന്ത്ര പരിഭാഷ 
ജീ ആർ കവിയൂർ


ഈ ഹൃദയത്തിൽ നിന്നും



ഈ ഹൃദയത്തിൽ നിന്നും
ഇല്ല മറക്കാനാവില്ല നിന്നെ
കുറിച്ച് ഉള്ള ഓർമ്മകൾ
ഇത് പ്രയണയത്തിൻ 
വിലമതിക്കും സംമ്പാദ്യം 
ആരാലും അപഹരിക്കപ്പെടുയില്ലല്ലോ

ഈ ഹൃദയത്തിൽ നിന്നും
ഇല്ല മറക്കാനാവില്ല നിന്നെ

പട്ടു നൂലുകളാൽ നെയ്ത 
പ്രണയാക്ഷരങ്ങളിനി 
സ്വയം മായിക്കുവാനാവില്ലല്ലോ
ഈ ഹൃദയത്തിൽ നിന്നും
ഇല്ല മറക്കാനാവില്ല നിന്നെ

മനസിനുള്ളിലെ അഗ്നി 
കണ്ണ് നീരാൽ തുള്ളികളാൽ
അണക്കുവാനാവില്ലാലോ
ഈ ഹൃദയത്തിൽ നിന്നും
ഇല്ല മറക്കാനാവില്ല നിന്നെ

എന്ത് പറഞ്ഞാലും
ഒരിക്കൽ കോറിയിട്ടതൊക്കെ
മായിക്കുവാണാവില്ലല്ലോ
ഈ ഹൃദയത്തിൽ നിന്നും
ഇല്ല മറക്കാനാവില്ല നിന്നെ
കുറിച്ച് ഉള്ള ഓർമ്മകൾ
ഇത് പ്രയണയത്തിൻ 
വിലമതിക്കും സംമ്പാദ്യം 
ആരാലും അപഹരിക്കപ്പെടുയില്ലല്ലോ

ജീ ആർ കവിയൂർ
01 06 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “