എൻ്റെ എല്ലാം....

എൻ്റെ എല്ലാം ......

എന്നോടൊപ്പം കളിക്കുന്ന ബാല്യകാല സുഹൃത്ത്,
 ഇപ്പോൾ മൗനിയായ് 
 അത് നൽകിയ ഈണങ്ങൾ മനോഹരങ്ങളായിരുന്നു, 
എല്ലാ തെരുവുകളിലും പ്രതിധ്വനിച്ചു,
 ഇപ്പോൾ ആ സംഗീതം നിശബ്ദമായി.

 പണമില്ല, എൻ്റെ ഹൃദയം ദുഖിക്കുന്നു,
 എങ്ങനെ വീണ്ടും പുതിയതാക്കും?
 ജീവിതത്തിൻ്റെ വഴികളിൽ കൂട്ടുനിന്നവൻ,
 ആ സംഗീത സഖി ഇപ്പോൾ മൗനിയായി.

പുതുമയുള്ള, അതിൻ്റെ ഈണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു ഓർമ്മകൾ,
ഇന്നും അത് എൻ്റെ ഹൃദയത്തിൽ മാറ്റിലുകൊള്ളുന്നു.
എത്ര പുരോഗമനം വന്നുകിലും
പകരക്കാർ ഏറെ വന്നാലും നീ നൽകും
സ്വപ്നങ്ങളുടെ ലോകം വീണ്ടും അലങ്കരിക്കണം,
ഹാർമോണിയം എൻ്റേതാണ്,
അത് വീണ്ടും വായിക്കണം.

ജീ ആർ കവിയൂർ
20 06 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “