മോഹനം സുന്ദരം (ലളിതഗാനം )

മോഹനം സുന്ദരം
(ലളിതഗാനം )

മോഹനസുന്ദരമാംനിൻമിഴിമുന-
യേറ്റനുരാഗവിവശനായി
താമസമൗനമുണർന്നു!
താപസമൗനമുണർന്നു!
(മോഹനസുന്ദര)

നിന്നിൽ വിരിയുംവാസന്ത ശിശിര; ഹേമന്ത ഋതുക്കളാലെ
തപസ്സുവിട്ടുണർന്നു
ഋഷികളെറെ!
തപംവിട്ടുണർന്നൂ
ഋഷികളെറെ
(മോഹനസുന്ദര)

വെറുമൊരുപാഴ്-
പാട്ടുകാരനാമെൻ്റെയും
മാനസംത്തുടിക്കുന്നുവല്ലോ!
നിനക്കായിപ്പാടാൻ
പ്രിയതേ!
നിനക്കായ് പാടാൻ പ്രിയതേ!

(മോഹനസുന്ദര)

ജി ആർ കവിയൂർ 
29 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “