പിന്നെന്തിനു നാണം
കാതര മിഴിയാളെ
കടമ്പു പൂത്തുല്ലോ
കനവ് വിരുന്നു വന്നുവോ
താരമ്പൻ വില്ലു കുലച്ചുവോ
നീലമേഘങ്ങൾ കുടപിടിച്ചുവോ
നീർമിഴി എന്തേ തുളുമ്പി
നിഴൽ തീർക്കുവാൻ വന്നില്ലല്ലോ
നിലാവിന്റെ പുഞ്ചിരിയാലേ
മൈലാഞ്ചി നിറം തിളങ്ങിയല്ലോ കൈകളിൽ
മുല്ല മലർ ഗന്ധം പകർന്ന കാറ്റ്
മലയും ചുരവും താണ്ടി വന്നുവല്ലോ
മാരനവൻ വന്നില്ലല്ലോ പിന്നെന്തിനു നാണം
അരമണി കിങ്ങിണി കിലുങ്ങിയല്ലോ
അരയാലിലകളും ഇളകിയാടി
അരയന്നങ്ങൾ കൊക്കുരുമ്മി
ആടി മയിലുകൾ പീലി വിടർത്തി
ജീ ആർ കവിയൂർ
20 06 2024
Comments