അറിയുക ശുഭമാർഗം
അറിയുക ശുഭമാർഗം
കാണാത്ത കാഴ്ചകളിൽ
കേൾക്കാത്ത കേൾവികളിൽ
അക കണ്ണാല്‍ കാണുന്നു നിന്നെ
അകതാരിലെന്തോരാനന്ദം
പുഴകൾ പലവഴി ഒഴുകി
പലതുമറിഞ്ഞു അങ്ങ്
ആഴിയിൽ ചേരുമ്പോൾ
ആർജിച്ച നോവിനു ലവണ രസം
വെയിലേറ്റ് ആവിയായ്
വെൺമേഘ ശകലങ്ങളായ്
വീണ്ടും മഴയായി പൊഴിയുമ്പോൾ
വീണ്ടെടുക്കുന്ന പുനർജന്മങ്ങൾ
അറിയാതെ പോകുന്നുവല്ലോ
അറിയേണ്ടിയതിനെ അറിയാതെ
അണപൊട്ടിയൊഴുക ഭക്തിയുടെ
അഗാധ ഭാവത്താൽ അറിയുക ശുഭമാർഗം
ജി ആർ കവിയൂർ
28 06 2024
Comments