മഹാകാവ്യമായ്..
മഹാകാവ്യമായ്..( പുരുഷ ചിന്ത)
പൊൻ പരാഗമായ് മാറുന്നുവോ
അനുരാഗ വേളകളിനിയും
വസന്തമായ് മലരണിയുമോ
ഋതുക്കൾ വരുമെന്ന് അറിഞ്ഞു
അംഗുലീയങ്ങളാൽ താമരയിലകളിൽ
നഖ ചിത്രങ്ങളാൽ കൊറിയ നിൻ
മധുരാക്ഷരങ്ങൾ വായിച്ചറിഞ്ഞു
നലമെഴും വർണ്ണ രാജികൾ പൂക്കും
നക്ഷത്ര ലോകത്തെ സ്വപ്ന ദീപിൽ
നമ്രമുഖി എന്നിൽ നിറയുന്നു നീ
നയന മനോഹര മഹാകാവ്യമായ്..
ജീ ആർ കവിയൂർ
21 06 2024
മഹാകാവ്യമായ്..( സ്തിയിൽ ഉണരും കവിത)
നീ എൻ ഹൃദയ രാഗമായ്
പൊൻ പരാഗമായ് മാറുന്നുവോ
അനുരാഗ വേളകളിനിയും
വസന്തമായ് മലരണിയുമോ
ഋതുക്കൾ വരുമെന്ന് അറിഞ്ഞു
അംഗുലീയങ്ങളാൽ താമരയിലകളിൽ
നഖ ചിത്രങ്ങളാൽ കൊറിയ നിൻ
മധുരാക്ഷരങ്ങൾ വായിച്ചറിഞ്ഞു
നലമെഴും വർണ്ണ രാജികൾ പൂക്കും
നക്ഷത്ര ലോകത്തെ സ്വപ്ന ദീപിൽ
നിറയുന്നു നീയെന്നിൽ മൊഴിയാർന്ന
നയന മനോഹര മഹാകാവ്യമായ്..
ജീ ആർ കവിയൂർ
21 06 2024
Comments