അക്ഷര പേമാരി പെയ്യും മനസ്സ്

അക്ഷര പേമാരി പെയ്യും മനസ്സ്


മിഴി നിറഞ്ഞു പാടുമ്പോൾ 
മൊഴികൾ തേടുന്നൊർമ്മകൾ 
മധുരം പകരും മറക്കാനാവാത്ത 
മഴ നിലാവിൻ ചുവട്ടിലൊരു 
മായാത്ത നിഴലായി മാറിയ നീ 

മുല്ല മലർ ഗന്ധം പകരും രാവ് 
മങ്ങാതെ മായാതെയിനിയും 
മാരിവില്ലിൻ ചാരുത നിറയട്ടെ 
മയിൽപേട നൃത്തം വയ്ക്കുന്ന മനസ്സ് 
മിഥുനമഴ കനക്കുന്നു പാടത്ത് 

മുകിലുകൾ മീട്ടുന്നു രാഗം മേഘമൽഹാർ 
മണി കിലുക്കം പോലെ വീണു ചിതറി 
മുത്തുകളായി പുഞ്ചിരിയുടെ പെയ്ത്ത്
മന്ദാനിലൻ പാടി കൂടെ പാടുന്നു 
മാങ്കുയിലുകൾ പഞ്ചമം നിനക്കായി 

ജീ ആർ കവിയൂർ 
25 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “