നോവുകൾ ......( ഗസൽ )

 നോവുകൾ ......

ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും 
ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ......

വാടിയ മുല്ലപൂവുകൾക്കു നിൻ മണമായിരുന്നോ 
വാർതിങ്കൾക്കലക്കും മൗനാനുരാഗത്തിൻ തിളക്കം 
വഴി മാറി ഒഴുകും നദിയുടെ പുളിനങ്ങൾക്കും 
വിരഹത്തിൻ വേദനയുടെ  സ്വര സംഗീതം .....

ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും 
ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ......

നിദ്രാവിഹീനമാം രാവിന്റെ മൃദു കരാളങ്ങളേറ്റു 
നിലാവിന്റെ നിഴലുകൾക്കു നിൻ പ്രതിരൂപങ്ങൾ 
നിറമുള്ള കിനാക്കളുടെ വരവിനായി കാത്തുകിടന്നു 
നിറഞ്ഞു മനസ്സാകെ നിൻ ഓർമ്മകളുടെ അനുഭൂതി...... 

ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും 
ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ......

ഇനിയെന്നു വന്നുചേരും നിൻ  സാമീപ്യങ്ങൾക്കായ് 
ഈ ഇടവപാതിയുടെ ഇത വീണീറ്റ നനവുമായി 
ഇമയടക്കാതെ കാത്തു കിടന്നോർമ്മകൾക്കു നൊമ്പരം 
ഈണം ചേർക്കാനാവാത്ത വിരഹത്തിൻ നോവുമായി 

ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും 
ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ......

ജീ ആർ കവിയൂർ 
18 .05 .2020 

Comments

Cv Thankappan said…
കവിത ഹൃദ്യമായി
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ