Posts

Showing posts from November, 2013

തനിച്ചാക്കി

തനിച്ചാക്കി തിങ്കളുദിച്ചു താരകളുണര്‍ന്നു മഞ്ഞുരുകി മുത്തുമണികള്‍ ചിതറി പച്ചപുല്‍ പരവതാനി വരിച്ചു വള്ളികുടില്‍ ഒരുങ്ങി പഞ്ഞിമെത്തമേല്‍ പട്ടു വിരികളില്‍ പുഷ്പങ്ങള്‍ തൂകി കുന്തിരിക്ക ധൂമ മേഘങ്ങള്‍ സുഗന്ധം പരത്തി വെള്ളി താലങ്ങളില്‍ ഫലങ്ങള്‍ നിറഞ്ഞു ചഷകങ്ങില്‍ മധുരം നിറഞ്ഞു ഗസലിന്‍ സംഗീതം ഉണര്‍ന്നു എന്‍ ദീര്‍ഘ നിശ്വാസം മാത്രം നിറഞ്ഞു വീര്‍പ്പു മുട്ടിച്ചു നീ മാത്രമെന്തേ വന്നില്ല നിദ്രയെന്നെ വിട്ടകന്നു നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നെ തനിച്ചാക്കി

ഒരു നൊമ്പരം

Image
ഒരു നൊമ്പരം ചാരുവാന്‍ ഇന്ന് ഇല്ല ചാമരം വീശും കാറ്റിനൊടൊപ്പം ചലച്ചിത്രം പോലെ എന്‍ മനസ്സിന്‍ വെള്ളി തിരയില്‍  ഓര്‍മ്മകള്‍ തെളിയുന്നു വെളുത്തിരുട്ടുവോളം മുറ്റത്തുവന്നു ചേരും നാടിന്റെ ദുഖങ്ങള്‍ക്ക്‌  തീര്‍പ്പുകല്‍പ്പിക്കും പ്രൌഡ ഗംഭീര സ്വരങ്ങള്‍ക്ക് ഇടയില്‍ താമ്പൂല ചര്‍വണം നടത്തുന്ന കര്‍ക്കശ സ്വരത്തിന്‍ എത്രയോ ജീവിതങ്ങള്‍ക്ക് വഴിതെളിച്ചൊരു പ്രഭാപൂരത്തെ ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക് നല്‍കിയ വാത്സല്യ മധുരം മറക്കുവാന്‍ കഴിഞ്ഞില്ലേ ഏറെ വിഷമം എന്തെന്ന് പറയാതെ വയ്യ ,എട്ടാനാ ചാരുകസേര കച്ചവടക്കാരന്റെ കണ്ണിനു മുന്നില്‍ നല്‍കുവാന്‍ ഒരുങ്ങുമ്പോള്‍ ഉരിയാടാനാവാതെ കണ്ടുനിന്നു കണ്ണു നിറക്കാനെ കഴിഞ്ഞുള്ളൂ ഇല്ല വില്‍ക്കേണ്ട എന്നു അനുജത്തി വാവിട്ടു കരഞ്ഞത് ഇന്നുമെന്നെ നൊമ്പരപ്പെടുത്തുന്നു ,അപ്പുപ്പന്റെ ഓര്‍മ്മകള്‍ ഏറെ  ഗദ്ഗദചിത്തനാക്കുന്നു

പ്രണയമേ നിന്‍ നിറമേ

Image
പ്രണയമേ നിന്‍ നിറമേ എന്നെയും നിന്നെയും സൃഷ്ടിച്ചത് മോഹങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ വഴിയില്‍ മനസ്സിന്റെ ഉള്ളറയില്‍ നിന്നും കണ്ണിന്‍ നോട്ടമെത്തും ഇടത്തൊക്കെ നിന്നെ തിരഞ്ഞു നിലാവിനൊടോത്തു വലിപ്പമുള്ളതെപ്പോഴും വലുതായി തന്നെ അകലും തോറും കാഴ്ച ചെറുതാകുന്നു കാത്തിരുന്നു വസന്തം പൂവുമായി വരാതിരിക്കില്ല മോഹിപ്പിക്കുന്ന ചന്ദ്രൻ എന്‍ സ്വപ്നം പോലും ശുന്യം ശ്വേതരക്തവര്‍ണ്ണമാര്‍ന്നു മാനവും മനവും പ്രണയമേ നിന്റെ ഒരു നിറമേ 

കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍

Image
കുറും കവിതകള്‍ 16൦ -വിദ്യാലയ സ്മരണകള്‍ കേട്ട് എഴുത്തു കണ്ട്എഴുത്തു കൈയ്യില്‍ ചൂരല്‍ കഷായം അഖിലാണ്ഡ മണ്ഡലവും ജനഗണയും തീര്‍ന്നപ്പോള്‍ മനസ്സു കാതോര്‍ത്തു ടാക്കിസിലെ ഉച്ചഭാഷിണി.. കളിയാക്കി പേരിനു മറുപടി കൊടുത്തു കോമ്പസ്സും ഡിവൈടറും മാഷിന്റെ കിഴുക്കു മറന്നു കണക്കു പുസ്തകതാള്‍ വഞ്ചിയാക്കി മഴയുടെ കൊഞ്ഞനം അവസാന മണി പരീക്ഷ കഴിഞ്ഞു മനസ്സ് ഓണാവധിയില്‍ ഗ്രഹപാഠം മറന്നു കാലിലെ നീറ്റല്‍ ഓര്‍മ്മയില്‍ വിശപ്പ്‌ ക്ലാസ് മുറിവിട്ടു ചുറ്റി നടന്നു ഉപ്പുമാവ് പുരക്കു വെളിയില്‍ കാക്കയും നായും തമ്മില്‍ തല്ല് മഴയും വെയിലും കണ്ണു പൊത്തികളിച്ചു സ്കൂള്‍ മൈതാനത്തു നീണ്ട മണിയടിക്ക് കാതോര്‍ത്തു പള്ളിക്കൂടപ്പടിക്കല്‍ മഴ ഉച്ചക്ക് വിയര്‍ത്തൊലിച്ചു പള്ളിക്കൂടപ്പടിക്കല്‍ ഐസ്കോല്‍ കാല്‍പന്തു കളി ഭ്രാന്ത് വര്‍ഷാവസാന പരീക്ഷാ ചോദ്യത്തിനു ഉത്തരം മുട്ടി കണ്ണു നിറഞ്ഞു ബെഞ്ചിന്‍ മുകളിലെ നില്‍പ്പും ചുരല്‍ കഷായസ്വാദുമിന്നു വെയിലില്‍ ഓര്‍മ്മ പുതുക്കല്‍

കാലം മാറി

Image
കാലം മാറി പണ്ട് ലോറിക്ക് പിന്നില്‍ എഴുതി കണ്ടിരുന്നു ''നാം രണ്ടു നമുക്ക് രണ്ട്'' പിന്നെ കുറെ കാലം കഴിഞ്ഞു ''നാം രണ്ടു നമുക്കൊന്ന് '' ഇനിയെന്താവുമോ ഭാവിയില്‍ ''നാം രണ്ടു നമുക്കു ഒന്നും വേണ്ടാ'' എന്നാകുമോ കാലമേ നീ ബലവാന്‍ തന്നെ

പറയാതെ ഇരിക്കവയ്യ

Image
പറയാതെ ഇരിക്കവയ്യ  സ്നേഹം വിരിഞ്ഞത് ഏതു മൂശയില്‍ നിന്നോ ചെറുചലനങ്ങളില്‍ ഉടഞ്ഞു ചിതറുന്നുവല്ലോ ഇരുകാലിയിലും നാല്‍ക്കാലികളിലും ഒരുപോലെ പ്രകടമല്ലോയി പ്രതിഭാസം വിത്യസ്ഥമെങ്കിലും സൃഷ്ടിയുടെ ഒരു മായാവിലാസം പറയാതിരിക്കാനാവില്ല

കുറും കവിതകള്‍ 159

കുറും കവിതകള്‍ 159  മാറ്റൊലി കൊണ്ടു  വിദൂരതയില്‍ നിന്നും  ശീതക്കാറ്റിന്‍ സംഗീതം  കൊടിയ തണുപ്പ്  ഒരു കരിമ്പടം പുതച്ചു  ശബ്ദവും  ഉറഞ്ഞു  ചന്ദ്രക്കല മേഘ കീറില്‍  ആളിപടരും അഗ്നിക്കുചുറ്റും ശിശിര നൃത്തം വെക്കുന്നു  വസന്തകാറ്റിന്‍  സംഘഗാനം ഏറ്റുപാടി മലയും,പുഴയും  കിളികളും  തുറമുഖത്തിലെ പുളിമുട്ടിൽ  കക്കവാരുന്നവർക്ക് ലവണരസം  പകർന്നു കടൽക്കാറ്റ്  അപ്പുപ്പനെയും അപ്പുപ്പന്‍ താടിയും  കാട്ടി തരാന്‍ തേടി പോകണം  വൃദ്ധ സദനങ്ങളില്‍  ഇന്ന് അവാര്‍ഡുകള്‍ വെറും  പേ വാര്‍ഡുകളായി മാറുന്നുവോ  സന്ധ്യാബരത്തില്‍  വാത്സ്യായന ചിത്രങ്ങള്‍  ആമ്പലിനു നാണം  അന്തിചന്ത പിരിഞ്ഞു  നായിക്കളും ഇരുകാലികളും കടിപിടി കൂട്ടി എല്ലിനായി  അന്തിയണഞ്ഞു  മുക്കകവലയില്‍  വഴിയളന്നു പാമ്പുകള്‍  ആഞ്ഞിലിമൂട്ടിലെ ചന്ത പിരിഞ്ഞു  കാക്കകള്‍ പടകൂടി    

നാം എന്ത് കുറ്റം ചെയ്യ്തു

നാം എന്ത് കുറ്റം ചെയ്യ്തു നിന്നെ കുറിച്ചുള്ള പാട്ടുകളൊക്കെ ഏറെഞാന്‍ പാടി നടന്നിരുന്നു കണ്ണെഴുതി പൊട്ടു തൊട്ടു കരിവളയിട്ടു പട്ടുപാവാടയും ചുറ്റി കൊലുസ്സുമിട്ടു നിന്‍ വരവിന്നും ഞാനോര്‍ക്കുന്നു ഇന്നലെപോലെയിന്നും നിനക്കായിയെത്ര ആമ്പല്‍പ്പൂവിറുത്തു തന്നു മാവില്‍നിന്നും മാമ്പഴം പറിച്ചുതന്നു ഇന്ന് നീ ഓര്‍ക്കുന്നുവോ ആവോ ഓര്‍ത്താലും പല്ലില്ലാ മോണകാട്ടി ചിരിക്കുന്നുണ്ടാവും കൊച്ചുമക്കളോടോപ്പം ഞാനതൊക്കെ ഓര്‍ത്ത്‌ വടിയും കുത്തി ,നാം കളിച്ചു നടന്ന തൊടികള്‍ തേടി നടന്നു പക്ഷെ കണ്ടതൊക്കെ ബഹുനില കെട്ടിടങ്ങള്‍, നാം എത്ര മാറിയിരിക്കുന്നു കണ്ടിട്ടും കാണാതെ നടന്നകലുന്നു ,എന്തെ നാമൊക്കെ ഇങ്ങിനെ ആയിമാറിയത് ,ഇന്നലെ മക്കള്‍ അടക്കം പറയുന്നത് കേട്ട് ഞാനല്‍പ്പമോന്നു ഞെട്ടാതെ ഇരുന്നില്ല അവര്‍ എന്നെ എങ്ങോട്ടോ നാടുകടത്തുന്നുയെന്നു നിനക്കുമുണ്ടോ ഈവിധ ദുര്‍വിധികള്‍ പണ്ട് ഏതോ പാപത്തിന്‍ ചെയ്യ് തികള്‍ തന്‍ ഫലമാണോ അതോ മക്കളെ കൂട്ടിലിട്ടു വളര്‍ത്തിയതിന്‍ പകരം വീട്ടുകയാണോ നാമെത്ര നിസ്സാരര്‍ എന്ന് അറിയുമ്പോള്‍ കണ്ണു രണ്ടും നിറയുന്നു എന്ത് ചെയ്യാം

കുറും കവിതകള്‍ 158

കുറും കവിതകള്‍ 158 രാവകന്നു കവിതയുണര്‍ന്നു സ്വപ്നാടനം പച്ചവളയിട്ട കൈകളാൽ നാവിനു രസനാൽസവം   ഉപ്പും മധുരവും ശത്രുതയിൽ ഗുളികകാലം രാത്രിയുടെ മൌനമുടച്ചു പല്ലിയുടെ അവതാരങ്ങളറിയിച്ചു സന്ദേശങ്ങള്‍ കാവിപുതച്ചു സന്യാസത്തിലേക്ക് മടങ്ങി സൂര്യന്‍ പ്രണയപുഞ്ചരിയുമായി ചുറ്റിനടന്നു അമ്പിളി രവിയവാന്‍ വരവോളം പുഞ്ചിരിപ്പുക്കളുണര്‍ന്നു പ്രഭാതകിരണങ്ങള്‍ക്കു സ്വാഗതം പ്രഭാതസവാരി മനസ്സിന്‍ വാടികയില്‍ കവിതപ്പു വിരിഞ്ഞു ആല്‍ത്തറയിലെ കല്ലുകള്‍ക്കു മഞ്ഞള്‍ കുങ്കുമാര്‍ച്ചന പ്രഭാതകാഴ്ച ഭക്തിയുണര്‍ത്തി രഹസ്യങ്ങളുടെ ഭാരത്താല്‍ കുമ്പസാര കൂടിനും മൂളുന്ന പങ്കക്കും വീര്‍പ്പുമുട്ട്, സൂര്യവെട്ടം അവളുടെ ചുണ്ടിൻ കുറുകെ മഞ്ഞുരുകി കവിതയെ തേടി ജനലരികത്ത് നിന്നവനു ഇടിയെറ്റു ആശുപത്രിയില്‍ വൈദ്യുതി മുടക്കം ഇരുട്ടില്‍ തനിയെ വാതിലൊരു മുട്ടല്‍ അർദ്ധരാത്രിയിലെ ഇടിമിന്നലിലെന്‍ നിലകണ്ണാടിയിൽ പൊട്ടല്‍       മുളംകാടിൻ ഭംഗിയും അവളും അവളുടെ പുല്ലാം കുഴല്‍സംഗീതവും ഞാനില്ലാതെയെയാകുമ്പോല്‍ ഒരുതിര മറുതിര മോഹങ്ങള്‍ ആഞ്ഞടിച്ചു മനസ്സിന്‍ തീരത്ത്‌ കിളിവാതിലുടെ ഭാ...

കുറും കവിതകള്‍ 157

കുറും കവിതകള്‍ 157 മഴയുണ്ട് മനസ്സിലും  അവളുടെ കനവിലും  ഒന്ന് നിനവിലായിരുന്നുവെങ്കില്‍ നീലാകാശ ചുവട്ടിൽ  മനമൊരു വേഴാമ്പലായി  ദാഹിച്ചു അവള്‍ക്കായി .... ചക്രവാളസീമയോളം  നീലിമമാത്രം അവളെയാണോ   കവി പ്രണയിക്കുന്നത്‌  രാവിന്റെ മൌനത്തില്‍  പുല്ലാങ്കുഴലില്‍ രാഗ് ദര്‍ബാറി  ആശ്വാസമായി  മഞ്ഞിന്‍ മറനീക്കി  കുഞ്ഞുങ്ങള്‍ പുസ്തക ചുമടുമായി  നിത്യാഭ്യാസം നഗര കാഴ്ച  നോമ്പുനോല്‍ക്കാത്ത കറുപ്പ് പച്ചക്കും ഇരുമുടിയിലെ നെയ്യ് തേങ്ങക്കും  പുണ്യം   മഴയോ മഞ്ഞോ  വെയിലോ വകവെക്കാതെ  കണ്ഠക്ഷോഭം നടത്തുന്നു എഫ് എം  മഞ്ഞിലുടെ അരിച്ചിറങ്ങിയ  സൂര്യവെട്ടം മനസ്സിന്റെ  വിരഹം അലിയിച്ചു  ശരണവഴിയിലുടെ  അരുണന്റെ മന്ത്രധ്വനി  കാതുകള്‍ക്ക് പുണ്യം 

ദുഃഖമേറെ

Image
ദുഃഖമേറെ പ്യേത്താ നിന്‍ മാറിടത്തില്‍ ഒപ്പുവെച്ചു തീര്‍ത്തു അങ്ങ് മടിയില്‍ കിടത്തിയൊരു എശുവേ നിന്‍ വേദനകളില്‍ ഒരിറ്റു ആശ്വാസം പകരാന്‍ ആരുമില്ലല്ലായിരുന്നുവല്ലൊ എല്ലവർക്കായി നീ ത്യാഗം ചെയയ്തു ,നിന്നെ തിളങ്ങുന്ന വെള്ളികാശിനായി ഒറ്റി ഓർക്കുക പാപത്തിൻ ഫലം മധുരമല്ല അവസാനം അനുഭവിച്ചേ ഉള്ളു നിനക്കുമന്ത്യം  എന്നറിക

ഗുണനിലവാരം

ഗുണനിലവാരം മനോഭാവങ്ങളില്‍ മാറ്റമുണ്ടാകുകില്‍ അത്യുന്നതങ്ങളിലേക്ക് ഉയരാമെന്നും ചിന്തകള്‍ക്ക് ചിന്തെരിടാം കണ്ണും മനവും ഒന്നാകുകില്‍ സമയത്തിനോടോപ്പം സഞ്ചരിച്ചു മുന്നേറാം ലക്ഷ്യം സാധുകരിക്കാം ഗുണനിലവാരസംബന്ധിയാം കാര്യങ്ങള്‍ക്കു ശക്തി പകരാം ഉയരാം ഉയര്‍ത്താം നമുക്ക് എന്നും വീണ്ടും വീണ്ടും ഉടച്ചു വാര്‍ക്കാതെ ഉല്‍പാദന നിലവാരം പുലര്‍ത്താം നല്ല നാളെക്കായി നടക്കാം ,വിജയിക്കാം ഗുണനിലവാരം ഉറപ്പിച്ചു നാം

മനസ്സിന്‍ ചാപല്യം

പഞ്ചാഗ്നി നടുവില്‍ നില്‍ക്കുമ്പോള്‍ ഇടനെഞ്ചിന്‍ ഇടയിലൊരു ഇടക്കമേളം പ്രാണന്റെ പ്രയാണത്തില്‍ പ്രണയ തുരുത്തുകള്‍ കുരുത്തോല തോരണങ്ങള്‍ക്കിടയില്‍ ചതുരങ്ങളിലെ വര്‍ണ്ണപ്പകിട്ടുകളില്‍ കര്‍പ്പൂര ചന്ദന കളഭഹോമാദികളാല്‍ ജലതര്‍പ്പണത്തിനോപ്പം മുഴങ്ങുന്ന മണിനാവുകളില്‍ മുങ്ങിപോകുന്നു നൊമ്പര കമ്പനങ്ങളെ അറിയാതെ ഹോമിക്കുന്നു നറുനെയ്യും തേനും പാലും അഗ്നിക്ക് വേണ്ടിയിട്ടോ ജടരാഗ്നിക്കായിട്ടോ അറിയാതെ നിങ്ങുന്നു ഉത്തരം കിട്ടാത്തോരി ചോദ്യങ്ങളിനിയും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു മനസ്സിന്‍ ചാപല്യം

പൂതനാ മോക്ഷം

കുജഭാരമിറക്കാന്‍ മനസ്സിന്റെ മോഹങ്ങളൊക്കെ  കരളിലോതുക്കിയൊരു കദന കഥയിലെ നായിക  തൃഷ്ണയാല്‍ കൃഷ്ണനെ ഓമനിക്കാന്‍ സ്തനപാനം നല്‍കി  തൃപ്തിയണയാനേറെ കൊതി പൂണ്ടൊരു  പൂതിയേറിയോരു ജനമസാഫല്യത്തിനായി  പുനര്‍ജജനിച്ചിതു മാഹബലിപുത്രി രത്നാവലി വാമനാവതാരത്തെ കണ്ടു സന്തോഷത്തോടെ  വാരിപുണര്‍ന്നു ഓമനിക്കാന്‍  തനിക്കൊരു  ബാലനായി പിറന്നെങ്കിലെന്നു മോഹിച്ചു  ബലവാനെന്നു സ്വയം കരുതും കംസന്റെ  ആജ്ഞാനുസരണം വന്ന പൂതനക്ക് കൃഷ്ണന്‍ ആത്മസാക്ഷാല്‍കാരം മോഷമഗതി നല്‍കിയല്ലോ  ഏറെ ഞാന്‍ മോഹിക്കുന്നു നിത്യവുമാ അവതാര  കഥകള്‍ കേട്ട് ഭക്തനായി കഴിയാമെന്നും  ആ പാദരവിന്ദങ്ങളിലെ ദൂളിയായി മാറുവാന്‍  ആഗ്രഹിക്കുന്നു കംസനിഗ്രഹാ ,പൂതനമോക്ഷകാരകാ കൃഷ്ണാ .

കുറും കവിതകള്‍ 156

കുറും കവിതകള്‍ 156 അനുഭവം ലഘുവല്ല കുരുവുമല്ല അറിഞ്ഞിട്ടു പറയുന്നു ഗുരുവന്നു, രഘു നിലാവറിയണമെന്നുയവന്‍ . നിന്‍ പ്രണയമായിരുന്നുയെന്നറിഞ്ഞത്   കഴുത്തില്‍ കുരുക്ക് വീണപ്പോള്‍ നിലാവെളിച്ചത്തില്‍ നിന്‍ പുഞ്ചിരിയെന്‍ എന്‍ സ്വപ്നായനം അസ്തമയത്തോടെയറിഞ്ഞു എന്‍യാകാശത്തു ഒരായിരം നക്ഷത്രങ്ങളെന്നു പ്രണയം കിനാവിന്‍ പൂക്കൾ ശലഭാഘോഷം ദിമാനമായി ചിന്തിക്കുന്നവരെ വാമന്‍മാരെ വിമാനം ഇറക്കി മാനമില്ലാതെയാക്കല്ലേയെങ്കളെ അനുസ്‌മരണ ദിനം ഒരു ഇളങ്കാറ്റുമില്ലതെയും ഇലകള്‍ കൊഴിഞ്ഞു കൊടിയ ശീതകാല പ്രഭാതം വൃദ്ധനായ  നായ തിരക്കു പിടിച്ച്‌ മണംപിടിക്കുന്നു തണുപ്പിനെ ഒരു തുറന്ന അരങ്ങ്‌ നിലാവെട്ടത്ത് ചുവടുവെക്കുന്ന ഈയാംപാറ്റ ഭോജന ശാലയില്‍ പ്രാവും വിളമ്പുകാരനും ചുറ്റിപറ്റി നടക്കുന്നു , വിശപ്പിന്‍ ഇരകള്‍ സൂര്യാസ്‌തമയം വിശക്കും വയറുകള്‍ അരി തിളക്കാന്‍ കാത്തിരിപ്പ്‌ കാതുകളിലുടെ കരളിലേക്ക് നോവ്‌ കടന്നുകയറ്റും കിനാവള്ളി , ഹെഡ് ഫോണ്‍ തവള ,വവ്വാല്‍ ,ചീവീടും മറഞ്ഞിരുന്നു ശ്രുതി പകരും രാത്രി സംഗീതക്കാരിവർ ഉപ്പോളമുള്ളയെങ്കിലും വേദന കുറക്കും സംഹാരിയി കണ്ണുനീര്‍

അക്ഷര കവിതേ

അക്ഷര കവിതേ അക്ഷര മുറ്റത്തു അമ്മിഞ്ഞ പാലിന്‍ രുചിയുള്ള ആദ്യാക്ഷരം കുറിക്കുമെന്‍ ആനന്ദം പകരുമെന്‍ മലയാളമണ്ണേ ഇന്നിന്റെ പകല്‍ മായുന്നനെരത്തു ഇഴപകര്‍ന്നാടുന്ന വനിതെ കവിതേ ഈണം പകരുവാന്‍ അറിയില്ലെങ്കിലും ഈറനണിയിച്ചു നിന്നെ കുറിച്ച് പാടികടന്നൊരു ഉണര്‍ത്തു പാട്ടിന്‍ ശിലുകളിന്നും മായാതെ ഉമ്മ വെക്കുന്നു കാതില്‍ മധുരതരം ഊര്‍ജ്ജം പകരുന്നു സിരകളിലായിയേറെ ഊയലാടുന്നു മനസ്സില്‍ നീ നിത്യം ഋതുക്കള്‍മാറി മറയുകിലും നശിക്കില്ല ഋഷികളാല്‍ നെഞ്ചില്‍ പകര്‍ത്തിയ നിന്‍ നാമം എത്ര പറഞ്ഞാലും തീരില്ല നിന്നെ കുറിച്ച് എവിടെ പോകിലും ഉള്ളില്‍ വിരിയുന്നു ഏഴു കടല്‍ കടന്നാലും ഉള്ളിന്റെ ഉള്ളില്‍ ഏഴഴകു വിടര്‍ത്തിയാടുന്നു അന്‍പത്തോരക്ഷരത്തിന്‍ ഐശ്വര്യം വളര്‍ത്തുന്നു മോദത്താല്‍ ഐക്ക്യം ഉട്ടിഉറപ്പിച്ചു അഭിമാനത്തിന്‍ ഒഴുക്കുകള്‍ എന്നില്‍ ഏറെ പടര്‍ത്തുന്നു ഒരിഴഈരിഴ ഒരാന്നായി വളര്‍ത്തുന്നു ഓജസ്സും തേജസ്സുമെന്നെ ഞാനല്ലാതെയാക്കുന്നു ഓര്‍മ്മതന്‍ കളിക്കുട്ടുകാരായി നിന്‍ സാമീപ്യം ഔഷദത്തെക്കാള്‍ വീര്യം പകരുന്നു ഔവണ്ണം നിത്യം എന്നില്‍ മായാതെ നില്‍ക്കണേ അം ഉണ്ണാന്‍ വാപിളര്‍ക്കും പൈതലാണ് ഞാന്‍ അംബികെ അന്‍പു പ...

സ്ത്രീ വേഷം

Image
സ്ത്രീ വേഷം  ഭൌമി മനോഹരി  ഭയമാകുന്നു നിന്‍ രൂപ ഭംഗി  ഭ്രമിച്ചിതു ബ്രമ്മനുമിന്ദ്രനും പിന്നെ  ഞാനാം ഭീമനോ തേടിപോയില്ലേ  നിനക്കായി സൌഗന്ധികം പാലാഴി മഥനത്തിന്‍ മോഹത്തില്‍ രൂപമേറെ കൊതിപൂണ്ട്‌ മൃതംമാകാതെ അമൃത കഥ വേറെയും ഭൂപാലകരുമേറെ വശികൃതരായി യുദ്ധം നടത്തിയില്ലേ പിന്നെയിന്നു ഏറെ കഥകള്‍ കേള്‍ക്കുന്നില്ലേ നിന്‍ പിന്നാലെ പാഞ്ഞു നിപതിക്കുന്നു കൊലകൊമ്പന്മാരാംവമ്പന്‍മാരും കമ്പേല്‍ തുണി ചുറ്റിനിന്നാല്‍ പോലും പിന്നേറെ പറയണോ ലൈക്കിനായി പായുന്നു മുഖവും മുഖമില്ലാത്ത പുസ്തക വീരരും

വട്ട പൂജ്യം മാത്രം

Image
വട്ട പൂജ്യം മാത്രം ഇനിയെത്ര കാതങ്ങള്‍ ഇനിയെത്ര ദൂരം നടക്കേണം അറിവിന്റെ പുസ്തകത്തില്‍ ഏറെയില്ല എനിക്ക് ഇന്നുവരക്കും  എന്റെ കണ്ണിന്‍ പിറകിലെ കാര്യങ്ങള്‍ എന്തെന്ന് അറിയാത്തവന്‍ ഞാന്‍ ഞാന്‍എന്ന ഭാവം കൈമുതലായി ഈ ബ്രമമാണ്ഡ പിണ്ഡകടാഹങ്ങളില്‍ എന്റെ എന്ന് പറയുവാന്‍ എന്തുണ്ട് എന്ന് ആലോചിക്കുകില്‍ ഒന്നുമില്ല ഒരു വട്ട പൂജ്യം മാത്രം

കാലന്‍ കോലം കാലം

Image
കാലന്‍ കോലം കാലം   കാലം  കാത്തു  കിടപ്പു  നിൻ കാലിചുവട്ടിലെ കാവൽനായെ പോൽ കരുതുകയത്ര നിസ്സാരമല്ലെന്നറിക കാര്യം ഗുരുതരമെന്നറികയിനിയിതു കോലം കേട്ടിയിതാടുന്നു കലികാലമെന്നറിക കരചരണങ്ങള്‍ ചേര്‍ത്തു നമിപ്പു കീശയിലുള്ളത്രയുമളവില്‍ കൊള്ളാതെയും കാമിനിമാരെ കാട്ടി കാര്യം കാണാനായി കേള്‍ക്കാതെ ഇരുന്നാലോ പൂകാം കാലന്റെ കൊലായിലേക്കിത് വേഗം കണ്ടതടിക്കെറെ  ഉണ്ടിനി പറവതിനായി കാലം മാറില്ല കോലം മാറില്ല വിതയില്ലാതെ കാഷ്ടം പോലെ കിടപ്പിത് വാക്കുകള്‍ കുറിച്ചത് വായിക്കാന്‍ ആരാര്‍ക്കും വേണ്ടയി കവിതയും കവിയും അവന്റെ കരകവിയും വരികളും......

ഇന്നിന്‍ പൂതനമാര്‍

Image
ഇന്നിന്റെ പൂതനമാര്‍ രത്നാവലിയുടെ പൂതി അവളെ പൂതനയയാക്കിമാറ്റി അവസാനം ആഗ്രഹ നിവര്‍ത്തിയും നടത്തി ജന്മപുണ്യം നേടി ആഗ്രഹങ്ങളെറുകില്‍ ഏറെ ജന്മങ്ങള്‍ വേണ്ടിവരുമല്ലോ മോക്ഷ സായകത്തിനായി ഭക്തന്‍ തന്‍ ആഗ്രഹമല്ലോ മോക്ഷമെന്നതിനായി  , തൃഷ്ണ അകന്നു കൃഷ്ണനോടു ചേരുവതല്ലോയേറെ അഭികാമ്യം ഇന്ന് പൂതനമാര്‍ ഏറെ ഉണ്ട് അവര്‍ക്കു അര്‍ത്ഥ കാമമോക്ഷങ്ങളല്ലോ വേണ്ടതതിനായി ചുറ്റിതിരിയുന്നു ഇവര്‍ക്കു  നല്‍ക്കാന്‍ മുലപ്പാലില്ല പിന്നെ വിഷം പുരട്ടി നടക്കാന്‍ മാത്രമേ അറിയുകയുള്ളു അറിയുകയില്ല പലര്‍ക്കും ഈ പൂതനമാരെ കണ്ടുകെട്ടുവാനില്ല ആമങ്ങള്‍ ,ഒരുക്കുക ഒതുക്കുകയിവര്‍ ഏറെ ഭീകരതയേറിയവര്‍ മറ്റുള്ള ജനത്തിനും ദോഷം വിതക്കുമിവര്‍ ------------------------------------------------------------------------ ചിത്രം കടപ്പാട് http://www.artslant.com/global/artists/show/122846-r-satheesh

കുറും കവിതകള്‍ 155

കുറും കവിതകള്‍ 155 രണ്ടു നാളായി എന്തോ കരിഞ്ഞു മണക്കുന്നു ഒരുവേള എന്റെ വിരഹമാണോ ജീവിതമെന്ന തുരുത്തിലകപ്പെട്ട ഒരു വടവൃക്ഷം ഞാന്‍ ... ഒരു തുറന്ന അരങ്ങ്‌ നിലാവെട്ടത്ത് ചുവടുവെക്കുമൊരിയാംപാറ്റ അനുസ്‌മരണ ദിനം ഒരു ഇളങ്കാറ്റുമില്ലതെയും ഇലകള്‍ കൊഴിഞ്ഞു കൊടിയ ശീതകാല പ്രഭാതം വൃദ്ധനായ  നായ തിരക്കു പിടിച്ച്‌ മണംപിടിക്കുന്നു തണുപ്പിനെ നനഞ്ഞ കടല്‍ തീരം ഒരു പക്ഷിയുടെ പാദചിഹ്നം ഗീതികളുടെ  രാഗദം പോല്‍ 

കുറും കവിതകള്‍ 154

കുറും കവിതകള്‍ 154 ചുബിച്ചുണർത്തുന്നു  പ്രഭാത കിരണങ്ങള്‍ കിടക്കുവാന്‍ ഏറെ മോഹം കണ്ണടച്ചു ഏറെ നേരം കര്‍ണ്ണികാരം പൂത്തു മനമെന്ന വാടികയില്‍ നിന്‍ ചിന്തകള്‍ എന്തെ മറക്കുവാനാവില്ല ,ഓര്‍മ്മകള്‍ക്ക് വസന്തത്തിന്‍ ഗന്ധമേറുന്നു കമ്പുട്ടറില്‍ വൈറസ്‌ ആക്രമണം മലയാളം ''ഫോണ്ട് ''ഒളുവില്‍ മരണംമഞ്ഞിലൊളിച്ച് കല്ലറവാചകങ്ങള്‍ക്ക് മറവിയുടെ മങ്ങല്‍ ശാന്തമാം തടാകം നീന്തി തുടിക്കവേ ഉടഞ്ഞു  ചന്ദ്രബിംബം കൊടും കാറ്റിനുശേഷം ഇലക്കുള്ളില്‍ നീലാകാശം ഉച്ചയുണിന്നു രസത്തിലെ തവി മുങ്ങി മരിച്ചു പെസഹാക്കുമുന്നിലെ ഞായർ പള്ളി ബെഞ്ചിലെ ഇരുപ്പിൽ ഉറങ്ങി പോയി മനം എവിടെയോ   അസ്‌തമയശോഭ വിജനമായ തടാകം ഭ്രാന്തമായ ചാട്ടം തൻ ഉള്ളിലേക്ക് ഞൊട്ട വിടുംപോലെ ലൈക്കുകള്‍ അമക്കുന്നു കാര്യമാറിയാതെ , ''എഫ് ബി''യിലെ  ചില കൂട്ടുകാര്‍ ചതുപ്പിലെ മരത്തിന്‍ മീതെയും മേഘപ്രഭാനാളത്തിന്‍ ഇടയിലുടെ രണ്ടു ഇണകിളികള്‍ തിരമാല മുകളില്‍ അലസമേഘങ്ങള്‍ക്കിടയില്‍ ഒരു ഇന്ദുവിന്‍ ഛായ മേഘ പാളിയുടെയിടയിലുടെ ചന്ദ്രികയുടെ ഛായാരൂപം വഴുതിനീങ്ങി തിരകളുടെ മുകളിലുടെ മിഴി മുനയാല്‍ തടുക്...

കുറും കവിതകള്‍ 153

കുറും കവിതകള്‍ 153  കുരുങ്ങികിടന്നു  മരകൊമ്പിന്‍ ഇടയില്‍  അര്‍ദ്ധേന്ദു വേലിയേറ്റ പതയില്‍ മുങ്ങി പൊങ്ങി കടല്‍ക്കൊക്ക്  ചതുപ്പിലെ പുല്ലിന്‍ ഒളിക്കുന്നു  കവിഞ്ഞൊഴുകുന്ന കുളം നിഴല്‍ കണ്ടു നാണിച്ചു കരയിലെ ഒരരുളിമരം ഗ്രിഷ്മ ചൂടേറ്റ മനസ്സിൻ ആകാശത്തും അവളുടെ കണ്ണിലും നക്ഷത്ര തിളക്കം വേനലുള്ള രാത്രിയിൽ ഒച്ചുപോലും പിൻ തുടരുന്നു ഈയാം പാറ്റകളെ ചതുപ്പിലെ പുല്ല് വളരുന്ന നിഴലിൽ മയങ്ങുന്ന രാത്രി തുരുമ്പിച്ച റയില്‍പാത കാട്ടു പനിനീർപൂവിൻ ഗന്ധം കെട്ടിടങ്ങള്‍ ശാന്തമായുറക്കത്തില്‍ രാവേ നിൻ വരവും കാത്തു ഏറുമാട പടിയിൽ നെഞ്ചിടുപ്പോടെ ..... സൗജന്യമെന്നതിന്‍ ചുവട്ടിലെ * കാണാതെ ജനം സ്വപ്നലോകത്തു (*കണ്ടിഷന്‍ അപ്പലയിഡ്) പുലരിയുടെ ലഹരിയില്‍ മയങ്ങും നീഹാര ബിന്ദു പുല്ലരിക്കും കാഴ്ച സുഖം മഞ്ഞ വെയില്‍ മരണത്താല്‍ സസ്യ ജാലകങ്ങളുടെ താഴവരയില്‍ മൗന തപം സത് ചിത് ആനന്ദത്തില്‍ ക്രിക്കറ്റ്‌ ലോകം അരുതാത്തതൊക്കെ മറക്കാനോയി പറുദ മനസ്സിനെ മറക്കാന്‍ ആകുമോ

തമ്പടിക്കാന്‍ താവളം വേണ്ട

തമ്പടിക്കാന്‍ താവളം വേണ്ട രാവണന്റെ പുഷ്പക വിമാനമിറക്കാന്‍ പരശുയേറുകൊണ്ട് ക്ഷത്രിയ നിഗ്രഹം നടത്തിയും മൂന്നടിക്കായി ഇന്ദ്ര പദവി നല്‍കി ചവിട്ടി ഉയര്‍ത്താനും വികസനം വേണോ രാവണനും രാമന്‍മാര്‍ക്കും ക്രുശിതര്‍ക്കും പലായനം നടത്തി,വെട്ടി പിടിക്കാന്‍ നടക്കുന്നവര്‍ക്കൊയും ഇനിയും ശരീരമെന്ന ക്ഷേത്രത്തിന്‍ ആറിഞ്ചു കുറച്ചും ധ്വജം മുറിച്ചുയില്ലായിമ്മ നടത്തി എന്നെ എന്റെ നാട്ടില്‍ നിന്നും തുരത്തി കണ്ണടച്ചു ഇരുട്ടാക്കാന്‍ ഇല്ല ഞാന്‍ കൂട്ടുനില്‍ക്കാന്‍. ചിറകു വിടര്‍ത്തി പറന്നോളിന്‍ എന്റെ പൈതൃകത്തെ നിലനിര്‍ത്തികൊണ്ട് വികസ്വനം നടത്തി വിളമ്പരം നടത്തി വികസിപ്പിക്കുന്നു കീശയെ വേണ്ടയി  തമ്പടിക്കാന്‍ ഇനി ഒരു താവളമിനിയും

കപിയുടെ ദുഃഖം

കപിയുടെ ദുഃഖം വാമനന്‍ വന്നു മഹാബലി പോയി മഴുവെറിഞ്ഞു രാമന്‍ ശാപം തുടര്‍ന്നു കൊണ്ടേയിരുന്നു   ജന സംഭ്രമ പരിപാടി ഉപദ്രവമേറെ എങ്ങിനെ പ്രതികള്‍ കരിക്കാതെ ഇരിക്കും വികസ്വനമില്ലാതെ വികാസവും വികസനവും കീശയില്‍ മാത്രം ഹോ എന്റെ നാട് എന്നാണു ചവുട്ടി ഉയര്‍ത്തുക ഇനിയും ദൈവത്തിന്റെ നാടാവുക പ്രതികരിച്ചു കവി അവന്റെ മനസ്സ് തുറന്നു ഇനി എപ്പോഴാണാവോ അവൻ പുകസയിൽ നിന്നും പുറത്താവുക ഒപ്പം തുലികയാൽ അമ്പത്തൊന്നു വെട്ടേറ്റു കോടി പുതപിച്ചു ചുട്ടു കരിച്ചു കാവ്യ ദേവി പാഹിമാം പാഹിമാം

കുറും കവിതകള്‍ 152- ശരണ വഴിയില്‍

കുറും കവിതകള്‍ 152- ശരണ വഴിയില്‍ പുണ്യ പുലരിയില്‍ ശരണ മന്ത്രവുമായി കിളികളുണര്‍ത്തുന്നു ഭൂമിയെ പുണ്യ പാപങ്ങളുടെ ഇരുമുടികെട്ടുമേന്തി ശരണ വഴിയില്‍ സൂര്യന്‍ എന്റെയകത്തോ നിന്റെയകത്തോ അയ്യന്റെ വാസം പുണ്യ പാപങ്ങളുടെ മലകയറുമ്പോഴറിയാതെ വിളിക്കുമാരും ശരണമന്ത്രം അഹന്തയുടച്ചു ആഴിയിലെറിഞ്ഞു നെയ്യ് തേങ്ങ മലയിറങ്ങി മടങ്ങുമ്പോള്‍ മനസ്സില്‍ അയ്യന്റെ ധ്യാന രൂപം നിറഞ്ഞു വൃതശുദ്ധിയുടെ പുണ്യമാത്രം നിറഞ്ഞു മനസ്സില്‍ അയ്യന്റെ രൂപം പതിനെട്ടു മലകളുടെ നടുവില്‍ പതിനട്ടു പടി കടന്നു ധ്യാനം ചിന്മുദ്രാങ്കിത രൂപത്തിലലിഞ്ഞു കറുപ്പുമുടുത്ത് കയറിയിറങ്ങുന്നു മാമല പുണ്യപാപത്തിന്‍ ചുമടുമായി അയ്യനല്ലാതെ മാറ്റാരുണ്ട് മലയാളത്തിന്‍ ഭക്തി വഴികളിലെ ദിവ്യ പുണ്യം ഭക്തന്റെ മനസ്സിലെ ആഴിയില്‍ ഉരുക്കിയ അയ്യന്റെ സ്വര്‍ണ്ണ രൂപം മായാതെ കര്‍പ്പൂരമുഴിഞ്ഞു ദീപാരാധന നടത്തിയകലുന്നു നിത്യം സൂര്യന്‍ അയ്യന്റെ നടയില്‍ പുണ്യം പാപങ്ങളുടെ കര്‍മ്മ പുണ്യത്തിനായി മുങ്ങി നിവരുന്നു പമ്പയില്‍ ഉള്ളിലെ മഹിഷിയെ നിഗ്രഹിച്ചു നീലിമലയെറുന്നു ഭക്ത മനം അയ്യനില്‍

കുറും കവിതകള്‍ 151

കുറും കവിതകള്‍ 151 ദേശാടനത്തിന്‍ പാട്ടുവഴികളൊരു ബാവുള്‍ ജീവിതം രാവേറെ ചേന്നു പുസ്തക താളുകള്‍ മറിച്ചുകൊണ്ടിരുന്നു ഇടിയും മിന്നലും ഹേമന്ത ഹിമാംശു രാവിന്റെ മൗന മുടച്ചു കല്ലറ മഴത്തുള്ളികള്‍ക്ക് ഓര്‍മ്മയുടെ മ്ളാനത ചായക്കു മധുരം ജീവിതത്തിനേക്കാള്‍ ഇനിയൊന്നു ചായണം നിറങ്ങളുടെ ലോകത്ത് നിറമില്ലാത്തതിനെ തേടുന്നു അവസാമിയെന്നറിയാതെ നാം ഈ ജിവിത തുരുത്തില്‍ പെട്ടുലയുന്നു സത്യങ്ങളെ അറിയാതെ ജന്മങ്ങള്‍ പേറുന്നു വീണ്ടും  വീണ്ടും പരോപകാരമേ പുണ്യമെന്നറിയാതെ

കുറും കവിതകള്‍ 15൦

കുറും കവിതകള്‍ 15൦ വിഷാദ മനസ്സിലെ ആഴിയില്‍ അഴലിന്റെ ആകാശ തിരകള്‍ വെള്ളിത്തിരയിലെ പടര്‍ന്നു കയറും ജീവിത- വര്‍ണ്ണ കുതിപ്പുകള്‍ നൈമിഷികം രവിവര്‍മ്മ ചിത്രത്തിലും വയലാറിന്‍ വരികളിലും നേരിന്‍ സൗന്ദര്യം ഒരുപോലെ കണ്‍കോണിലെന്തേ പടരുന്നു വിരഹത്തിന്‍ സന്ധ്യാംബരം... പുലര്‍കാലത്ത് പിരിയും നേരത്തയറിഞ്ഞുയവളുടെ കവിളിലെ ഉപ്പുരസം ഇടവപ്പാതിയിലും വിയര്‍പ്പിന്റെ ചൂരറിഞ്ഞു വിടവാങ്ങലിന്‍ നൊമ്പരം പാചക കുറുപ്പു ഉപ്പേറിയപ്പോള്‍ ഉറപ്പായി വാചക കുറുപ്പെന്നു കാഷ്ട്ടിച്ചതോക്കെ കോരി കളയാനോയി കാഷായ വേഷം അതിജീവനത്തിനായി തെരുവിലെ ദുഃഖക്കടല്‍ തിരതീര്‍ക്കുന്നു നാണയങ്ങള്‍ക്കായി നാല്‍ക്കാലിയുമിരുകാലിയും അതിജീവനത്തിന്‍ ഓരത്തു നാണയ തുട്ടിനായി ചായുന്ന സൂര്യനെ ചീനവലക്കുള്ളിലാക്കിയ ക്യാമറകണ്ണിന്‍ പിന്നിലെ സന്തോഷം കാവിലെ മാവ് പൂത്തു ദേവര്‍ക്കും ദേവിക്കും ഉത്സവമായി മനസ്സിന്‍ ആശ്വാസം പെയ്യ് തിറങ്ങിയൊരു ഉപ്പു മഴ ഹയ്യോ എന്ന് കരഞ്ഞു ജനം പരക്കം പാഞ്ഞു ''ഹയ്യാന്റെ'' കുസൃതികള്‍ തുടര്‍ന്നു മദ്ധ്യാഹ്ന വെയിലിനോടൊപ്പം പേന്‍ നോട്ടവും പരദൂഷണവും , തെരുവോര കാഴ്ച അടുപ്പ...

കൈവിട്ടു പോയ മനസ്സ്

കൈവിട്ടു പോയ മനസ്സ് കണ്ണുകളെ  ഏറെ  ആകർഷണം അതിൽ  മുക്കി  കളയും  പോലെ എന്താണ്  ആ  കണ്ണുകളിലെ കവിത  മനോഹരം സർപ്പ  സൌന്ദര്യം  എന്ന് ഇതിനാണോ  പറയുന്നത്  അറിയില്ല ചിത്രം  കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു ചുണ്ടുകളിൽ  പ്രണയത്തിൻ  ചുവപ്പ് കണ്ണിൽ  വിരിയുന്നത് അക്ഷര  കുറുംമ്പാർന്ന  കവിത ആ  ചുണ്ടുകളിൽ  പുരളുന്ന  ചായത്തിൻ  ഭാഗ്യമേ ഞാൻ  അറിയുന്നു ആ മനസ്സിന്റെ   വേദന എന്തിനാണ്  ദുഖിക്കുന്നത് മാംസ  നിബദ്ധമല്ലാത്ത  ഒന്നിനെ  തേടി  ഇല്ലിന്നു  പലരുടെയും  പ്രവർത്തികൾ എല്ലാം  സ്വാർത്ഥതയുടെ  മുർത്തിമത്  ഭാവങ്ങൾ ജീവിതപാതയിൽ  പല  വഴികൾ  കല്ലും  മുള്ളും  നിറഞ്ഞത്‌ അൽപ്പം  പൂവും  പച്ചിപ്പും  ഉള്ളവയും അറിയാതെ കടന്നു  വരുന്നു ഇതായിരിക്കുമോ സ്വർഗ്ഗ നരകങ്ങൾ നാം   തന്നെ തീർക്കുന്നത് 

വാനപ്രസ്ഥം

വാനപ്രസ്ഥം വരിയെഴുതി പടരുന്നു മുറുകുന്നു മോഹങ്ങള്‍ വളരുന്നു ദാഹങ്ങള്‍ പതിവില്ലാതെ പദം പാടുന്നെന്‍ പാഴായി പോയൊരു പതിരുകള്‍ മനസ്സേന്നൊരു കളിയരങ്ങില്‍ കൊളുത്തിവച്ചൊരു പ്രഭക്കു മുന്നില്‍ തളിരണിയുന്ന പഞ്ചഭൂത വിക്രിയകളും താങ്ങാനാവാതെ അറിയുന്നു ഏറെ മനോരഥ വൈകല്യങ്ങള്‍ മാനിക്കാതെ അരങ്ങോഴിയാന്‍ വെഗ്രത കാട്ടുന്നു വശീകരണ വിനകള്‍ ഏറ്റുന്നു ഇന്ന് തളരുന്നു ദേഹവും തളരാതെ ദേഹിയും മോക്ഷ സായകത്തിനായി തേങ്ങുന്നു ഇനി ഞാന്‍ എന്ത് പറയേണ്ടു അഴിച്ചു വെക്കട്ടെയി വൃത്തികെട്ട ആടി കൊതി തീര്‍ന്നൊരു വേഷങ്ങള്‍ 

കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149

കവിയുടെ ഭ്രാന്തന്‍ ചിന്തകള്‍ -കുറും കവിതകള്‍ 149 1 നിത്യവും സൂര്യനും ആകാശവും മഴയും കാറ്റും പ്രണയിക്കുന്നു ഭൂമിയെ 2 ആകാശവും ഭൂമിക്കും നിത്യവും ദൂതുമായി സൂര്യന്റെ  വരവും പോക്കും 3 ആകാശവും ഭൂമിക്കും ഇടയിൽ പ്രണയമൊരുക്കുന്നു നിത്യവും സൂര്യന്‍ 4 കായലും കടലും മത്സരിച്ചു പ്രണയിച്ചു പാവം കരയെ  5 ആകാശത്തിന്റെയും കടലിന്റെയും മനസ്സിന്‍ നിറമോ നീല 6 നിലാവിന്റെ നിഴലില്‍ എത്രയോ പ്രണയങ്ങള്‍ ഉണര്‍ന്നു ഉറങ്ങി 7 കാറ്റിന്റെ പുണരലില്‍ നാണിച്ചു തല ചായിച്ചു പ്രണയത്തോടെ കാട്ടുതെറ്റി 8 പ്രണയ പരിഭവത്തോടെ കരയോടു ആഞ്ഞടിച്ചു രാഷസ തിരമാലകളായി 9 മേഘത്തിനു മലയോടും മലക്ക് പുഴയോടും പുഴക്ക്‌ കടലിനോടും പ്രണയമോ 10 ആകാശത്തിനു മാലചാര്‍ത്തി പറന്നു ദേശാടന പറവകള്‍

കുറും കവിതകള്‍ 148

കുറും കവിതകള്‍ 148 ''പരാ രതി''യെ കുറിച്ചും ജനസമ്പർകത്തിനിടയിലും പരാതി കേട്ടിരുന്നു , ഇടത്തോട്ടു തിരിഞ്ഞാൽ ഇടറും വലത്തോട്ടു തിരിഞ്ഞാലൊ വലയും അതിനാൽ  നേരെവാ നേരെ പോ ..... ലോക പരിഹാസത്തിന്‍ വേദനക്ക് നേരെ പുറം തിരിഞ്ഞൊരു ഉറക്കം നടിക്കല്‍   ഓര്‍മ്മ തുരുത്തിന്‍ പുലരിയില്‍ ഏകനായി  നീവരും വഞ്ചിയും കാത്തു നീ  തന്ന വളപ്പോട്ടിന്‍ ഓര്‍മ്മകള്‍ എന്നില്‍ മയില്‍ പീലി വിശറി കാച്ചിയെണ്ണയും തുളസികതിരുമായിരുന്നെങ്കില്‍ നിന്നെ പിരിയാതെ ഇരിക്കാമായിരുന്നു ഫോണിന്‍ അങ്ങേത്തലക്കല്‍ ചുമയും ചിറ്റലിന്റെയും നാഗസ്വര കച്ചേരി,പനി റാന്തലാടി നിലാവിലുടെ മുടന്തി നീങ്ങിയൊരു കാളവണ്ടി ഹരിതം മനസ്സിനൊരു ആശ്വാസം നെയ്യാറിന്‍ തീരത്ത്‌ മായാതെ ഓര്‍മ്മകളുടെ നിമജ്ജനം അഗസ്ത്യാർകൂടത്തിന്‍ നെറുക പുണര്‍ന്നു നെയ്യാര്‍ അറബിക്കടലിലലിഞ്ഞു മത്ത ഭ്രമരം പൂമുഖത്ത് ഉമ്മവച്ചു ഉണര്‍ത്തുന്നു പ്രഭാത കിരണത്തോടോപ്പം തള്ളയറിഞ്ഞു പുരട്ടി പിള്ളയുടെ തള്ളവിരലിൽ ചെന്നിനായകം തണ്ടറ്റ കരിയിലകളിലും മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു പുതു ജീവനം പോല്‍ ചക്രം തിരിയുന്നു ജീവിതത്തിന്‍ രണ്ടറ്റം ക...

നമ്പാം നാരായണനെ

Image
നമ്പാം  നാരായാണെ ആരു തന്നിതാരു തന്നു നിങ്ങള്‍ക്കിതാരു തന്നി അധികാരത്തിന്‍ മനംമയക്കുമി ധിക്കാരം എന്തുനേടി ഏറെയായി നിങ്ങളീരാജ്യത്തിനായി എങ്ങു പോയി കഴുകിയാല്‍ തീരുമി പാപത്തിന്‍ കറ- പുരണ്ടോരി ചാരിത്ര ശുദ്ധിയില്ലാത്തൊരു ചെയ്യ്തികളൊക്കെ നാളെ ചോദിക്കുമെല്ലാവരും ഒപ്പം ചരിത്രമായി മാറുമ്പോള്‍ , തന്‍ ജീവിതമീ രാജ്യത്തിനായി ത്യജിച്ചവരെ ഒക്കെ കോമരങ്ങള്‍ക്കായും നിങ്ങളുടെ മോഹങ്ങള്‍ക്കായി ഇടുവിച്ചില്ലേ ചാരന്റെ കുപ്പായവും അടിച്ചേല്‍പ്പിച്ചില്ലേ ജാരന്റെ വേഷവും നല്‍കി പിന്നെ വേദനകള്‍ നിറച്ചു കണ്ണുനീരിറ്റിച്ചു ശിരസില്‍ ചാര്‍ത്തിയില്ലേ മുള്‍ക്കിരിടവും. അവര്‍തന്‍ ഉറ്റവര്‍ക്കു വഴിനടക്കാനാവാത്തോ- രവസ്ഥതീര്‍ത്തില്ലേ ,എത്ര നാളിങ്ങനെ നുണ കോട്ടകെട്ടി സത്യങ്ങളെ മൂടി പൊതിഞ്ഞു വക്കും നിര്‍ഗുണന്മാരെ നീചരെ നിങ്ങള്‍ക്കോ വിധിക്കും ജനം കല്‍തുറുങ്കുകളും കഴുമരങ്ങളും ലോകരേ നമുക്കിനി നമ്പാം ഈ നാരായണനെ നല്‍കാം ഭാരത രത്നവും അതിലേറെ ബഹുമതികളും.

കുറും കവിതകൾ 147

കുറും  കവിതകൾ 147 നവമ്പരത്തിന്റെ നീഹാര ബിന്ദുക്കളുടെ നനവില്‍ ആറ്റുവഞ്ചികള്‍ തലയാട്ടി മുളം കാടും പുഴയിലെ വഞ്ചിക്കാരനും അഞ്ചിതമാം കാഴ്ച ചെണ്ട ഉണര്‍ന്നു പരിപ്പും പപ്പടം കൊട്ടുകാരന്റെ വിശപ്പ്‌ കണ്ണുരുട്ടി കത്തിയും തോക്കും കാട്ടി ഭയപ്പെടുത്തുന്നു മാഷിനെ കുട്ടികളിന്നു ക്ലാസ്സ്‌ റൂമില്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു കുക്കറിന്‍ ചൂളം വിളി ശിശിരത്തിലെ പ്രഭാതത്തില്‍ വ്യായാമ ഓട്ടത്തില്‍ വിറകൊണ്ടു മുഴങ്ങുന്നു പല്ലും എല്ലും തിരക്കി ഞാൻ തിരക്കിൽ ആ മുഖം മാത്രം കണ്ടില്ല അവസാനം കണ്ടു നില കണ്ണാടിയുടെ മുന്നിൽ ഗാന്ധിയുടെ ഗന്ധമറിയത്തവരെ നിങ്ങളറിയും ആയിരത്തിന്റെ മേല്‍ പല്ലില്ലാ  ചിരി തോളിൽ തുക്കിയ ചാക്കുമായി നടന്നവന്റെ പിന്നാലെ എന്തെ ശ്വാനന്മാരുടെ കടന്നാക്രമണം അസ്തമയാകാശത്തിന്‍ ഇടയിലുടെ ഒരു ഇടിമിന്നല്‍ മനസ്സിനു ഒരു വിഭ്രാന്തി തീവണ്ടിയുടെ വരവറിയിച്ചു പാളങ്ങളില്‍ വിറയാര്‍ന്ന നാദം ആകെ ഒരു  പിരിമുറുക്കം കല്ലുളി കല്ലിൻ കാഠിന്യമറിയുന്നു നാദത്താല്‍ തച്ചന്‍ ഉറക്കമുണർന്നു സ്വപ്നങ്ങളുടെ നടുവിൽ വേനല്‍ചൂടിനു അന്ത്യം നീലാകാശ ചുവട്ടില്‍ അതിജീവ...

കുറും കവിതകൾ 146

കുറും  കവിതകൾ 146 കൊടിക്കൂറ കാറ്റിലാടി മരകൊമ്പില്‍ മധ്യാഹ്ന  വെയില്‍ നീലാകാശ ചുവട്ടില്‍ ഒടിഞ്ഞു തുങ്ങിയ വേലിക്കല്‍ ശകുന്തപ്പക്ഷികള്‍ തരിശിലെ തീയുടെ തിളക്കം പ്രവഹിച്ചു ചക്രവാളത്തോളം രാത്രിയിലെ  കാറ്റിനോടൊപ്പം കഴിക്കാത്തവന്  ആവേശവും കഴിഞ്ഞവനു  ദുഖവും അതല്ലോയിന്നു വിവാഹത്തിൻ ദുരാവസ്ഥ പച്ചിലകള്‍ക്കിടയില്‍ കണ്ണെഴുതി പുഞ്ചിരിച്ചു നീലിമ മനസ്സുണര്‍ത്തി ഇരുളിന്‍ മറ നീക്കി മരുവുന്നൊരു ദേവരിന്‍ നടയില്‍ ധ്യനമാഗ്നയായി, പുലരി തുമ്പിയെ പിടിച്ചകന്നൊരു ബാല്യമിന്നു ഓര്‍മ്മകളില്‍ പുതു വസന്തമുണര്‍ത്തുന്നു നാഗലിംഗപൂകണ്ടു മനസ്സു ധ്യനാത്മകതയിലലിഞ്ഞു വിരിഞ്ഞു നില്‍ക്കുന്ന മഞ്ഞ മന്ദാരം പോല്‍ സന്ധ്യാംബരം ശരത്കാല പുലരി ഊതിയകറ്റുന്നു മൂടല്‍ മഞ്ഞലകളെ ... തീരങ്ങളിലെ  പുല്‍ത്തകിടിയില്‍ പുലരിക്കാറ്റിന്‍ തിരയാല്‍ വളയുന്ന പുല്ലിനു മയിൽപ്പീലിയഴക് അരുണോദയത്തിന്‍ സംഗീതം ആകാശം കിഴടങ്ങുന്നു നീലിമയാല്‍ ഗ്രീഷ്‌മത്തിലെ തീരം ചക്രവാളം ചാഞ്ചാടുന്നു നീല നിറങ്ങള്‍ക്കിടയില്‍ പൂമ്പൊടി നിറഞ്ഞ മേഘകൂട്ടങ്ങള്‍ ; സൂര്യരശ്മിയുടെ ഇടയിലുടെ പറന്നു പൊങ്ങി കരി...

കേള്‍ക്കുക

കേള്‍ക്കുക അകലങ്ങളില്‍ നിന്നു അകലങ്ങളിലേക്ക് ഉണരുന്ന ഉണര്‍വുകളെ കേള്‍ക്കുക നിങ്ങള്‍ സൂര്യനുണര്‍ന്നു ഉര്‍വ്വരതയുടെ ഉദിരമുണര്‍ന്നു ജലമുണര്‍ന്നു വേരുകളുണര്‍ന്നു മരമുണര്‍ന്നു ചില്ലയിലെ കിളികളുണര്‍ന്നു കണ്ടില്ല കേട്ടില്ല പലതും കേള്‍ക്കാഴിക നടിച്ചു നാം ഇന്നിന്റെ രോഗാതുരത മൂര്‍ച്ചിക്കുന്നതാറിക കേള്‍ക്ക ദീനതയേറിയ മൗനം പേറിയ മനസ്സേ

കുറും കവിതകൾ 145

കുറും  കവിതകൾ 145 സൂര്യന്റെ ഒളിച്ചു കളി കുറുങ്കാടിൻ ഇടയിൽ മാറാട്ടത്തിൻ നിഴലനക്കം പ്രാവിന്റെ കൂടു കൂട്ടൽ ചൂലിൻ മുന്നിൽ നിഷ്ഫലം നഗരോദ്യാനത്തില്‍ ഒരു മരം വനം വിസ്മൃതിയില്‍ രാമഴയിലെ യാത്രക്കു അകമ്പടി തവളകളുടെ കച്ചേരി വേദന നിറഞ്ഞ നിന്‍ ഹൃദത്തിന്‍ ആഴം മറിയുന്നു ഒരു പേകിനാവു പോല്‍ മേഘാവൃതമാമാകാശം പൂക്കൾ പോലും സുഖ നിദ്രയില്‍ നീഹാര ബിന്ദുക്കള്‍ പുതപ്പിട്ടു മുടുന്നു ഇലകളാല്‍ മറയുന്ന സൂര്യ ബിംബവും മൂകമായ നടത്തത്തില്‍ ചവിട്ടി മെതിക്കപ്പെടുന്നു ജീവന്റെ തുടിപ്പുകളെ പൂര്‍ണ്ണ ചന്ദ്രന്‍ ഉണങ്ങിയ ചില്ലകളില്‍ വിരിഞ്ഞ പുഷ്പം പോല്‍ ശാന്തമായ രാത്രി കുമ്പിയ പൂക്കളെ നോക്കി   പുഞ്ചിരിക്കും ചന്ദ്രൻ ......... നിശബ്ദ പ്രാര്‍ത്ഥന മനസ്സിനെ നീലിമയിലലിയിക്കുന്നു പടരാം എന്ന് മൂളി അടുത്തു പൂവിനരികെ ഭ്രമരം സൂര്യനെയും ചന്ദ്രനേയും കൈയ്യില്‍ കൊണ്ട് തന്നിട്ടും എന്‍ ഹൃദയത്തെ നീ അറിയാതെ പോയല്ലോ 

കുറും കവിതകൾ 144

കുറും  കവിതകൾ 144 ആറ്റി കുറുക്കിപറഞ്ഞു വന്നപ്പോള്‍ പ്രണയം അതിന്‍ വഴിക്ക് നടന്നകന്നു സുഖ ദുഃഖങ്ങള്‍ കാട്ടുന്ന സ്വപ്നങ്ങളിലെ നടുക്കം ''നിതാഖത്ത് '' പുലർകാല കാറ്റിൻ മന്ത്രണവും സായന്തങ്ങളിലെ പുഴയുടെ കളകളാരവും നിന്റെ പ്രാര്‍ത്ഥനകളല്ലോ എനിക്കായി         ചുവന്ന ഗ്രഹം തേടിയാത്ര ദരിദ്രന്റെ പിച്ച ചട്ടിയില്‍ വിശപ്പിന്റെ മോഹങ്ങളെറ്റുന്നു   പാണി തലം പോലെ മനസ്സ്  ഇരുന്നെങ്കിൽ   ഒന്നാശിച്ചു പോയി     മംഗളമായി ഇരിക്കട്ടെ ഗളത്തിൽ കുരുങ്ങാതെ വാർത്തകൾ ചോവ്വോടെ ,യാനത്തിൻ കുതിപ്പ് ഇരുളാതിരിക്കട്ടെ മോഹത്തിൻ പൊൻ പ്രഭ   ദൃഷ്ടിയെ കാർകുന്തലാൽ മറക്കുന്നത് നാണത്താലോ കണ്ണിൻ ദീനത്താലോ നൊമ്പര കനലുകളെ ഉപ്പിറ്റിച്ചു ആറ്റി തണുപ്പിച്ചു ചാമ്പലാക്കി തോടു കുറിച്ചാര്‍ത്തു നൊമ്പര പുഴകടക്കുവാളം കുട്ടിനുണ്ടാവം ഒരു ഒഴുക്കുപോല്‍ നിന്‍ കാവ്യ പ്രണയത്തിനു കുറുപ്പിന്റെ ഉറപ്പു ഇപ്പോളതാ പാവം സ്വേദം ഒഴുകുന്നു മറവില്‍ എന്തുമാകാം തെല്ലും മടിയാതെ ചാരിത്ര്യ പ്രസംഗം വേദികയില്‍ നെറ്റിയിലെ വകുര്‍പ്പില്‍ തീര്‍ക്കുന്ന സിന്ദുരമോ ചാരിത്ര്യം ...

ഉണര്‍വോ ഉറക്കമോ

ഉണര്‍വോ ഉറക്കമോ ഇനിഞാന്‍ ഉറങ്ങട്ടെ കവിതയുണരും വഴിയിലുടെ പച്ച വിടര്‍ത്തും പുല്‍മേടുകളും പാറക്കെട്ടിലുടെ ഊര്‍ന്നിറങ്ങും പാലരുവികളും  കടന്നു അതിജീവനത്തിന്റെ ഭീതി കാടിന്റെ വക്രതയുടെ നഗര കാഴ്ച പൊന്‍ മാനിന്റെ മിഴികളില്‍ .... താന്‍കോയിമയുടെ സിംഹ ചൂര് അറിഞ്ഞു ആകാശ പഥത്തിലുടെ കഴുകപ്പറക്കല്‍ ,കരഞ്ഞു അറിയിക്കുന്ന കിളികുലജാലങ്ങള്‍ ,ഇഴഞ്ഞു പൊത്തിലേക്ക് കടക്കുന്ന പാമ്പുകളുടെ ശീല്‍ക്കാരങ്ങള്‍ മുട്ടയിട്ട കാട്ടുകോഴികളുടെ വിപ്ലവയറിയിപ്പുകള്‍ വിപണ കുതിപ്പുമായി വിജയ ഭാവത്താല്‍ ഓടിമറയും കാട്ടുപോത്തുകളുടെ ഇടയില്‍ ഉറങ്ങുന്ന പന്നികള്‍ കണ്ണുകളറിയാതെ തുറന്നുമെല്ലെ ,കാട് എവിടെ നാട് എവിടെ ഞാനെവിടെ എന്നറിയാതെ കവിത ഉറങ്ങിപ്പോയി വിജനമായ മരുഭൂവില്‍ ഞാന്‍

മധുരം മധുരം മലയാളം

മധുരം മധുരം മലയാളം മധുരം മധുരം മലയാളം മലരട്ടെ നിൻ സുഗന്ധം മലയോളം ഉയരട്ടെ നിൻ നാമം മാറ്റൊലി കൊള്ളട്ടെ നിൻ നാദം കേരത്തിൻ കൈയ്യാൽ മാടിവിളിക്കും കലകളുറങ്ങും കഥകളി തെയ്യം തിറതുള്ളും കവിത്രയങ്ങളുറങ്ങും കാമിനിയാം കര കവിയും മനസ്സിൻ ആശാ സങ്കേതം നന്മ നിറയ്ക്കും മനസ്സിലെന്നും മലയാളം നിത്യം പുണ്യം പകരും സുന്ദരി എൻ മലയാളം നാനാ വർണ്ണ ജാതികളിൽ പുലരട്ടെ എൻ മലയാളം നിറയട്ടെ പകരട്ടെ സിരകളിൽ ശക്തി എൻ മലയാളം മകര മഞ്ഞിൻ കുളുർമ്മനല്‍കുമെൻ മലയാളം മാന്തളിരിൻ  മാമുണ്ട് കൂവിവിളിക്കും കോകിലമെൻ മലയാളം മധുരമധി മധുരമെൻ മയിലാടും മോഹനമെൻ മലയാളം മറക്കില്ലൊരിക്കലുമെൻ മനസ്സിൽ നിന്നുമെൻ അമ്മ മലയാളം 

കുറും കവിതകൾ 143

കുറും  കവിതകൾ 143 നക്ഷത്ര ഗായകരാകാന്‍ നീണ്ട  നിര നവമ്പരത്തിന്റെ ആകാശത്തില്‍ ആകാശവുമോ കടലുമൊന്നിക്കുന്ന ചക്രവാളത്തില്‍ വെണ്മയുടെ ഒരു  നാണ തിര തിരകളുടെ വേലിയേറ്റങ്ങള്‍ കണ്ടു ആ നീല നയനങ്ങളില്‍ ദൂരെനിന്നോരായിരം സുഖ ദുഃഖങ്ങള്‍ പങ്കുവെക്കുന്നു മുഖപുസ്തകം കൈകള്‍ തൊട്ടുണര്‍ത്തിയ വീണ കമ്പികളില്‍ നൊമ്പര നാദം ഗോഗ്വാ വിളികളാല്‍ മദ്യ ലഹരിയില്‍ കടല്‍ തിരകളില്‍ കൗമാര്യം വിനോദസഞ്ചാരിയുടെ സന്തോഷമറിഞ്ഞു കടല്‍ തിരയും തിമിര്‍ത്താടുന്നു സഞ്ചാരികളുടെ വരവ് മച്ചുവക്കുടികളില്‍ ചാകരയുടെ തിളക്കം ഞെട്ടറ്റു പോയ പൂവിന്റെ മനമറിഞ്ഞുടച്ചു ജനം കണ്ണാടിയോട്  പ്രതിക്ഷേധിച്ചു മനമെന്നും ഉരുകുന്നു ഉറയുന്നു ശിശിരത്തിനൊപ്പം ബാങ്ക് ബാലനസായി അക്ഷര കുട്ടുകള്‍ മാത്രമാണ് എന്റെ കവിത ഒഴിയും വരെ കുപ്പിക്ക്‌ ഗമ അവസാനം കുപ്പയില്‍ കൂടെ ഓടും നിഴലിനും വിശപ്പോ മൗനം ചേക്കേറിയ മനസ്സില്‍ ചിന്തകളുടെ കടന്നാക്രമണം താളം തല്ലി സമാന്തരങ്ങളിളുടെ പായുന്ന മനസ്സും തീവണ്ടിയും ധ്യാനാത്മകമാം മനസ്സിലേക്കു പദങ്ങളുടെ ഘോഷയാത്ര