പല്ലവി കേട്ട്
പലവുരു പാടിയ
പാട്ടിൻ്റെ പല്ലവി കേട്ട്
നിൻ പവിഴാധങ്ങളിൽ വിടരും
പുഞ്ചിരി പൂവിൻ സുഗന്ധവും
എത്ര അസ്വാദിച്ചാലും
മതിവരുന്നില്ലല്ലോ
പാടുവാൻ കൂടെ
പാടുവാൻ മനം തുടിച്ചു
പലവുരു പാടിയ
പാട്ടിൻ്റെ പല്ലവി കേട്ട്
പുലരിയോ രാവെന്നോ -
യില്ലാതെ പാടും
പൂങ്കുയിലിൻ്റെയും
പാരാവശ്യം അറിയുന്നു
പലവുരു പാടിയ
പാട്ടിൻ്റെ പല്ലവി കേട്ട്
നിന്നെ സൃഷ്ടിച്ച ദൈവവും
ഏറെ കാതോർക്കുന്നു
നിൻ പാട്ടിൻ്റെ പാലാഴിയിൽ
മുങ്ങി നിവരുവാൻ
പലവുരു പാടിയ
പാട്ടിൻ്റെ പല്ലവി കേട്ട്
നിൻ പവിഴാധങ്ങളിൽ വിടരും
പുഞ്ചിരി പൂവിൻ സുഗന്ധം മോഹനം
ജീ ആർ കവിയൂർ
17 05 2024
Comments