കാട്ടിൽ മേക്കതിൽ വാഴും ഭദ്രേ ഭഗവതി

കാട്ടിൽ മേക്കതിൽ 
വാഴും ഭദ്രേ ഭഗവതി

പൊന്മനയ്ക്ക് 
ജന്മ പുണ്യമേ
ജരാനര വന്നാലും
ജനനി നീയെന്നും
ജഗതംബികയല്ലോ
കാട്ടിൽ മേക്കതിൽ 
വാഴും ഭദ്രേ ഭഗവതി

നിന്നെയൊരു മാത്ര ദർശനത്താൽ
തപ്ത ഹൃദയങ്ങളിൽ കാരുണ്യത്തിന്
കെടാവിളക്കായി ജ്വലിക്കുന്നുയമ്മ 
കാട്ടിൽ മേക്കതിൽ വാഴും ഭദ്രേ ഭഗവതി
കടലും കായലുമൊരുപോലെ
കാവലായി നിനക്കുണ്ടല്ലോയമ്മേ

നിന്നെ കണ്ടു വണങ്ങി 
പേരാലിനു ചുറ്റും എട്ടു 
വലം വച്ചു നിൻ നാമം ജപിച്ചു
മണികൾ കെട്ടി മനസ്സിലെ
ആഗ്രഹം അറിയിച്ചു മടങ്ങുന്ന
ഭക്തരുടെ അഭിഷ്‌ടം 
ഭദ്ര കാളിയമ്മ സാധിക്കുന്നു
കാട്ടിൽ മേക്കതിൽ
 വാഴും ഭദ്രേ ഭഗവതി

ജീ ആർ കവിയൂർ
20 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “