ആതിരരാവിൻ്റെ (ഗാനം)

ആതിരരാവിൻ്റെ
തിരിതാഴുംനേരത്താരുമറിയാതെ, 
കനവുകണ്ടുറങ്ങുമ്പോൾ
അരികിലാ-
യുണ്ടുനീ
യെന്നോർത്തവേളയിൽ
അറിയാതെ 
കൺകൾ തുറന്നനേരം.
(അറിയാതെ)
(ആതിര)

അലതല്ലുംമോഹ-
ത്തിര,തീരം തേടുമ്പോൾ
ആഴിത്തിരമാലയായ്ത്തുടിച്ചു
മനം തുടിച്ചു.
അരുമയാം നിൻ്റെ 
വദനത്തെയോർത്തോ 
ർത്ത്
അരുണോദയം വരെ നിനച്ചിരുന്നു.
(അരുണോദയം)
(ആതിര)

ആരോമലേ! ആത്മഖി! 
അഴകിന്നപ്സര-
കന്യകയേ!
അണുവിന്നണുവിലുംപടരുമനുരാഗ-
മെന്നതനുഭൂതിയായ്.
അനുഭൂതിയായ്.
അകതാരിൽനി-
നക്കായിങ്ങിവിടെ കൽപന്തരത്തോളം കാത്തിരിക്കാം..
കാത്തിരിക്കാം..
(ആതിര.)

ജീ ആർ കവിയൂർ
23 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ