നീയാം മുരളികയിലും
നീയാം മുരളികയിലും
നീയല്ലാതെയില്ല എൻകിനാക്കളിൽ
നിന്നാടല്ലാതെ ചേരുകില്ല
നീ പുഴയായ് ഞാനാം കടലിൽ ലയിക്കുന്നു
നിലാവ് ഇരുളാക്കിയാലുമെന്നും
നിറഞ്ഞുകത്തുമേൻമനസ്സിൽ
മുനിഞ്ഞുയെരിയുമൊരു ചിരാതായ് നീ
അഴലിൻ തീരത്തൊരു മന്ദഹാസക്കുളിരാണെപ്പോഴും
ജീവിതസത്യമാണ് നീ
നിൻസ്വരം കേൾപ്പുയീ
കളകളാരവം പൊഴിക്കുമരുവിയിലും
കുയിൽ പാട്ടിലും
കാറ്റിൻ്റെ മർമ്മരമേറ്റുപാടും മുരളികയിലും
ജീ ആർ കവിയൂർ
29 05 2024
Comments