മോഹങ്ങൾ മോഹങ്ങൾ

മോഹങ്ങൾ മോഹങ്ങൾ 

പൂവെന്ന് കരുതി 
ഞാൻ വണ്ടായി 
സുഗന്ധമെന്നറിഞ്ഞ് 
കാറ്റായി മാറിയല്ലോ 

പുണരാൻ കൊതിച്ചു 
പുഴയായ് കടലായ്
കാതര മിഴികളിലെ 
കവിതയറിഞ്ഞെഴുതി 

ഈണമില്ലാതെ പാടി 
ഇഴചേരാതെ വീണ്ടും 
ഇമയടെയുവോളം 
ഓർത്തു കിടന്നു 

നിലാവുദിച്ചു 
രാപ്പാടി പാടി 
കാതോർത്തു 
വന്നില്ല നീയും 
നിദ്രയും ചാരെ 
നിദ്രയും ചാരെ 

മോഹങ്ങൾ മോഹങ്ങളായി 
ചക്രവാളങ്ങൾക്കും അപ്പുറം 
തളരാതെ മെല്ലെ മെല്ലെ 
ശലഭമായി പാറി നടന്നു 

ജീ ആർ കവിയൂർ 
17 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “