കാത്തിരിപ്പിന് കണ്ണുകഴച്ചു
കാത്തിരിപ്പിനു കണ്ണുകഴച്ചു
കണ്ണുകളിൽ വിരിയുന്നത്
കായാമ്പൂവോ കന്മദമോ
കടലാഴങ്ങൾതേടുംകമനീയ ഭാവാനുരാഗമോ
കവിത കുറിക്കും വിരലുകൾക്ക്
കാണാനും പറയാനാവാത്ത
കദനമോ?
കാമിനീ! നിൻ
കരകാണാത്ത വികാരമോ
കാത്തിരിപ്പിന് കാതുകൾക്ക്
കാലൊച്ചകൾ കാണാനാവാത്ത
കണ്ണുനീർ പുളിനങ്ങളിൽ
കാവലാളാവാൻ മോഹം
ജീ ആർ കവിയൂർ
29 05 2024
Comments