പാഹിമാം ഹനുമാനെ
പാഹിമാം ഹനുമാനെ
ശ്രീ രാമ പാദ സേവകനാം
ശ്രീ ഹനുമാൻ സ്വാമി അങ്ങേക്ക്
പന്തിരുനാഴി അവൽ നേദ്യവും
പന്തീരടി പൂജയും നിത്യം നൽകുന്നേൻ
വാനരവീര വൈയ്യാകരണാ
വായുകോണിൽ കുടി കൊള്ളും
വാതാത്മജനേ ഇരു കൈയ്യും കൂപ്പി
വണങ്ങിടുന്നെൻ ശ്രീരാമദൂതാ നിന്നെ
ജയ രാം ശ്രീരാം ജയ ജയ രാം
ജയ രാം ശ്രീരാം ജയ ജയ രാം
മഹാദേവൻ തന്നുടെ ശേഷാവതാരമേ
മനസ്സാലൊന്നു വിളിക്കുകിൽ
മാറ്റിടും ദുഃഖ ദുരിതങ്ങളൊക്കെ
മരുത നന്ദന അഞ്ജനാസുധനെ
പാഹിമാം പാഹിമാം പാഹിമാം
ജീ ആർ കവിയൂർ
08 05 2024
Comments