സ്വപ്നം
സ്വപ്നം
നിലാവ് ഉറങ്ങി
നക്ഷത്രങ്ങൾ കൺ ചിമ്മി
രാവുറങ്ങി
നീ മാത്രം എന്തേ ഉറങ്ങിയില്ല (2)
സ്വപ്നങ്ങൾ കുട്ടായി വന്നു
നിൻ നിദ്രക്കു തുണയായ്
സ്വരരാഗ മധുരം വിതറി
സ്വർഗ്ഗം തീർക്കുന്നുവോ
നിലാവുറങ്ങി.......
രാ കുയിലുകൾ അറിയാതെ
രാഗാർദ്രമായ് പാടിയല്ലോ
രാമുല്ല പൂവിരിഞ്ഞുവല്ലോ
നീ മാത്രമെന്തേ അറിഞ്ഞതില്ല
നിലാവുറങ്ങി.....
ജീ ആർ കവിയൂർ
16 05 2024
Comments