പാപങ്ങളെല്ലാ മകന്നു
മനമെന്ന കാനനത്തിലാകെ
നിറഞ്ഞു ഹിംസ മൃഗങ്ങളാം
അസൂയ വെറുപ്പ് വിദ്വേഷം
ശത്രുതയെന്നിവയാൽ
ബാഹ്യമാം ദേഹം
കുളിപ്പിച്ചു കുറി തൊട്ടു
നിത്യശുദ്ധി വരുത്തി
ജപിച്ചു രാമനാമങ്ങളാൽ
ഐതിരേറ്റു ഭഗവാനെ
ആറാട്ട് കഴിഞ്ഞ് പള്ളി വേട്ടയാല്‍
ഉള്ളകത്തിലാകെ ഭക്തി നിറഞ്ഞു
പാപങ്ങളെല്ലാ മകന്നു തെളിഞ്ഞു
ജീ ആർ കവിയൂർ
01 05 2024
Comments