ശിഷ്ടകാലമത്രയുമിനിയും
ശിഷ്ടകാലമത്രയുമിനിയും
അഷ്ടിക്കു വകയുണ്ടാകുവാൻ
നഷ്ടങ്ങളുടെ കണക്കു നോക്കും നേരം
സ്പഷ്ടമായി പറയുവിൻ നഷ്ടമില്ലാതെ
ജീവിതമെന്ന മൂന്നക്ഷരങ്ങളുടെ
ജരാനര വന്നിതു വിതയെല്ലാം
വിധി പോലെ ആകുമെന്ന്
കരുതിയിരിക്കുമര നാഴിക
പോലും കഴിയാതെ കടന്നലും
ജൈത്രയാത്രയല്ലോയിത്
എന്തു ധാരണയില്ലാതെ
ജന്തു സമാനമായി ഇഴയുന്നു
ജല്പനങ്ങളുമായി ഞാനെന്ന
ഭാവവുമായി ഞാണിൽ കളിക്കുന്നു
തിരിഞ്ഞൊന്നു നോക്കുമ്പോൾ
നേടിയതെന്തു ഒടുവിലായി
ഒരു പിടി ചാരമായി മാറുന്നുവല്ലോ
രമ്യമാകട്ടെ ആരുമാകട്ടെ ഇനി
പും നദി കടക്കുവാനായി
ജപിക്കുക ഇനിയുള്ള കാലം
രാമ രാമ രാമായെന്ന്
ജീ ആർ കവിയൂർ
05 05 2024
Comments