തേങ്ങലുകൾ
തേങ്ങലുകൾ
നിറം മങ്ങാത്ത നോവിൻ്റെ
നിഴല്പറ്റി നിരങ്ങി നീങ്ങുമ്പോൾ
നിമിഷങ്ങൾക്കുമപ്പുറം മൗനം
നിൻ്റെ വേർപാടിൻ്റെ കദനം
നേരിൻ്റെ പക്ഷത്ത് നിൽക്കുന്നേരം
നിണംവറ്റി മിഴി വറ്റിയ തുരുത്തുകൾ
നീണ്ട ജീവിത വഴിയിൽ ഒട്ടപ്പെടവൻ
നീറുമാത്മാവിൻ കേൾക്കാ രോദനം
നിലവിളികളകലും നിന്ദ്രയില്ലാ രാവും
നിറയൊഴിഞ്ഞ തോക്കിൻ്റെ ഭാവം
നിന്നോർമ്മകൾ മേയുന്ന വസന്തം
നീളുമി വിരാഹത്തിൻ തേങ്ങലുകൾ
ജീ ആർ കവിയൂർ
07 05 2024
Comments