കവി മനം നൊന്തു
കവി മനം നൊന്തു
കുളിരോലും മുത്തമിട്ടു
കവിൾത്തടങ്ങൾ തുടുത്തു
കടന്നകലും നേരങ്ങളിൽ
കാടും മേടും നനഞ്ഞു
കാട്ടാറുകൾ നിറഞ്ഞ്
കോരിത്തരിച്ചു ഭൂമിയും
കരയിലിരുന്നു മണ്ഡൂകങ്ങൾ
കച്ചേരി മുറുകുമ്പോൾ
കരഞ്ഞു ശ്രുതിമീട്ടി ചീവിടും
കദനങ്ങിൽ നിന്നും മുക്തയായ്
കലങ്ങിക്കരകവിഞ്ഞൊഴുകിയാ
പുഴ കടലിൽ ചേരുമ്പോൾ
കാർമേഘങ്ങൾ മുട്ടിയുരുമ്മി
കർണ്ണകഠോരം ശബ്ദിക്കുമ്പോൾ
കാളിയെ പോലെ മുടിയഴിച്ചു
കലിതുള്ളിയാടി ഉലഞ്ഞ്
കാലവർഷത്തിൻ താണ്ഡവം
കാലാകാലങ്ങളായി പ്രകൃതിയുടെ
കാര്യങ്ങൾ അനസ്യൂതമായി
കാരണങ്ങളില്ലാതെ പലപ്പോഴും
കണ്ടില്ലേൽ പരിതപിച്ചും വന്നാലോ
കുറ്റം പറയുന്നു പാവം മഴയെ
കേട്ട് കേട്ട് കവി മനം നൊന്തു
ജീ ആർ കവിയൂർ
22 05 2024
Comments