രാക്കുയിലെ ... ലളിത ഗാനം
രാക്കുയിലേ
നീ പാടുവതാർക്കു വേണ്ടി
രാഗില മാം നിൻ
കണ്ഠത്തിൽ വിരഹത്തിൻ
നോവോ എന്റെ പറയൂ
നിലാവിൻ നിഴൽ പരത്തും
പൂമരവും കാറ്റിലാടി
നിൻ പാട്ടിനൊപ്പം രസിക്കുന്നു
നീറും മനസ്സിനുള്ളിൽ
വസന്തത്തിൻ ഓർമ്മകൾ
രാക്കുയിലേ
നീ പാടുവതാർക്കു വേണ്ടി
രാഗില മാം നിൻ
കണ്ഠത്തിൽ വിരഹത്തിൻ
നോവോ എന്റെ പറയൂ
കേട്ടതൊക്കെ കുറിച്ചെടുത്ത്
എഴുതി പാടുവാൻ കൊതിക്കുന്നു
നീ മാത്രം അറിയുന്നുണ്ടോ ആവോ രാക്കുയിലേ ....
രാക്കുയിലേ
നീ പാടുവതാർക്കു വേണ്ടി
രാഗില മാം നിൻ
കണ്ഠത്തിൽ വിരഹത്തിൻ
നോവോ എന്റെ പറയൂ
ജീ ആർ കവിയൂർ
18 05 2024
Comments