എന്റേതായി....
എന്റേതായി എന്താണ്
നിന്റെ കണക്കിൽപ്പെടുന്നത്
എന്റെ ശ്വാസം ശ്വാസം
മാത്രമല്ലോ കടമായിട്ടുള്ളത്
കടന്ന് അകന്നു
പോയതൊക്കെ സമയമല്ലോ
മിച്ചമായുള്ളത് ഓർമ്മ മാത്രമായി
നിൻ കുളിർ ഓർമ്മ മാത്രമായി
എന്റേതായി ....
നിന്റേതായി കരുതാനിനി
ചില കരിഞ്ഞുണങ്ങിയ
ഇലകൾ മാത്രമാണ്
കാറ്റിന്റെ കുറ്റം കൊണ്ട്
പൊഴിഞ്ഞു വീണതല്ലേ
എന്റേതായി .....
ഉദാസീനമായ
സായാഹ്നമായിരുന്നു
നിറഞ്ഞ നിന്നൊരു
മുഖം പിന്നെ
തെളിഞ്ഞു കത്തും
ചിരാദും മാത്രമായി
എന്റേതായി ....
ജീ ആർ കവിയൂർ
14 05 2024
Comments