മണം പരക്കുമല്ലോ
ഒരു വർഷം കഴിഞ്ഞ്
നീ വന്നിരുന്നെങ്കിൽ
ഈ ഗ്രീഷ്മത്തിനു
അറുതി വന്നേനേം
മനസ്സിൻ്റെ ആഴങ്ങളിൽ
വിരഹത്തിൻ്റെ ചില്ല പൂവിട്ടു
വണ്ടുകൾ മുത്തമിട്ടു
പറന്നകലുമായിരുന്നു
വർണ്ണ വസന്തത്തിൻ
താഴ് വാരങ്ങളിൽ
സൗഗന്ധികത്തിൻ
മണം പരക്കുമല്ലോ പ്രിയതെ
ജീ ആർ കവിയൂർ
04 05 2024
Comments