ഇനി എന്ന് കാണും ( ലളിത ഗാനം)

ഇനി എന്ന് കാണും ( ലളിത ഗാനം)

ചൈത്ര രജനിയിൽ 
നിഴൽ ചിത്രം വരയ്ക്കും 
അസുലഭ സുന്ദര 
നിമിഷങ്ങൾ നൽകും 
നിന്നോർമ്മകളെന്നിൽ 
നിറം ചാർത്തുന്നു 

ചൈത്ര രജനിയിൽ 
നിഴൽ ചിത്രം വരയ്ക്കും 
അസുലഭ സുന്ദര 
നിമിഷം 

മിഴികളിൽ നിറയും 
മധുര നോവിന്റെ 
ആലസ്യമറിഞ്ഞു 
മൊഴികളിൽ വിരിയും 
സ്വര രാഗസുധയിൽ മയങ്ങി

ചൈത്ര രജനിയിൽ 
നിഴൽ ചിത്രം വരയ്ക്കും 
അസുലഭ സുന്ദര 
നിമിഷം 

അനവദ്യ അനുഭൂതിയിലാകവേ 
മനം ആനന്ദത്തിൽ ആറാടിയ നേരം 
എവിടെനിന്നോ ഒരു കൊടുങ്കാറ്റ് വന്ന് 
കടപുഴകി വീണു ചിന്തയുടെ സൗധം
ഇനിയെന്ന് കാണുമെന്നറിയാതെ
 പുഴയും തീരവും മൗനമായ് ഒഴുകി

ചൈത്ര രജനിയിൽ 
നിഴൽ ചിത്രം വരയ്ക്കും 
അസുലഭ സുന്ദര 
നിമിഷം 

ജീ ആർ കവിയൂർ
10 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “