കുയിലിൻ്റെ നൊമ്പരം
കുയിലിൻ്റെ നൊമ്പരം
കൂട്ടിലകപ്പെട്ട കുയിലാണു നീ
കാട്ടുപൂഞ്ചോലകളുടെ കുളിരാണു നീ
കാണുന്നു എങ്കിലുമെത്ര അനുഭവയോഗ്യത
കുറവാണുനിനക്കെന്നറിയുന്നു!
കൂകിപ്പാടുക കേൾക്കട്ടെ
ചക്രവാളങ്ങൾക്കപ്പുറത്തേയ്ക്ക്
മാറ്റൊലി കൊള്ളട്ടെ നിൻ്റെ ധ്വനി
മാറ്റുരക്കട്ടെ മറ്റൊന്നുമായിനിയും
തേൻ മധുരമല്ലോയെന്നു പറഞ്ഞിട്ടും
അറിഞ്ഞിട്ടുമെന്തേ അകറ്റുന്നു
കയിപ്പേറിയ കഷായം കണക്കെ
കാലം നിൻ്റെ ബന്ധനങ്ങളെ അഴിക്കും
കാത്തിരിക്കുക വരും ദിനങ്ങൾ
നിനക്കുള്ളതാണ് നിനക്ക് മാത്രമെന്ന്
അറിഞ്ഞു ആശ്വസിക്കുക പ്രിയതേ!
വീണ്ടും പാടുക പാടി കൊണ്ടിരിക്കുക
ജീ ആർ കവിയൂർ
29 05 2024
Comments