നിൻ ദുഃഖ സന്തോഷങ്ങൾ
നീയൊരു മഴയായ്
പൊഴിയുമ്പോൾ
നിൻ കണ്ണുനീർ നനവ്
അറിയുമ്പോളറിയുന്നു
ആഴമുള്ള നിൻ നോവ്
വിടരും മുൻപേ കൊഴിയുന്നു
വാടി കൊഴിയുന്നു നിൻ
ജന്മമെത്ര ധന്യമെന്ന്
വീണുടഞ്ഞു ചിതറുമ്പോഴും
നിൻ മനസ്സിന്റെ നോവിൽ
രുചിക്കു ലവണ രസമോ
വീണ്ടും വെയിലേറ്റു പൊഴിയുമ്പോൾ
തീരുമോ നിൻ ദുഃഖ സന്തോഷങ്ങൾ
ജീ ആർ കവിയൂർ
15 05 2024
Comments