കൈതൊഴുന്നേൻ
കൈതൊഴുന്നേൻ
വേദ വേദാത്മികേ
വേദത്തിൻ പൊരുളെ
വേദനിക്കും മനസ്സറിഞ്ഞ്
ആശ്വാസമരുളുന്നു വീണപാണി
സംഗീതസാധനങ്ങളിൽ
സപ്തസ്വരങ്ങളായ് മാറ്റി
സരസമായ് നാവിൽ നൃത്തം വയ്ക്കും
സരസ്വതി നമോസ്തുതേ
കൊല്ലൂരിലും ചോറ്റാനിക്കരയിലും
പനച്ചിക്കാട്ടും ആവണം കോട്ടും
കുമാരനെല്ലൂരിലും ദർശനം നൽകും
ജ്ഞാനാംബികേ കൈതൊഴുന്നേൻ
ജീ ആർ കവിയൂർ
12 05 2025
Comments