എന്നിലുണരും സംഗീതമേ
എന്നിലുണരും സംഗീതമേ
എന്നിലുണരും സംഗീതമേ
നിന്നെയറിഞ്ഞ നാളൾ മുതൽ
ഉള്ളിൻ്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും
നിന്നോട് വല്ലാത്തൊരു അഭിനിവേശം
നിന്നോട് വല്ലാത്തൊരു അഭിനവേശം
എന്നിലുണരും സംഗീതമേ ...
സപ്ത സ്വരങ്ങളിൽ
സർഗ്ഗമായി വിരിയും
ശ്രുതി താള രാഗ. ഭാവാലാപനങ്ങളിൽ
അഴലൊക്കെ മറക്കുന്നു
ഞാൻ എന്നെ മറക്കുന്നു
നിൻ മുഖം മാത്രം
തെളിയുന്നു
എന്നിലുണരും സംഗീതമേ ...
ആർദ്രമായ നിൻ സുന്ദര സാമീപ്യം
അനുരാഗിയായി മാറ്റുന്നുവല്ലോ
ആഴിയും ഊഴിയും എല്ലാം മറന്ന്
ചക്രവാളങ്ങൾക്കുമപ്പുറം തേടുന്നു
നിന്നിലെ മാന്ത്രികതയിൽ
നിത്യവും അലിയുന്നു ഞാൻ
എന്നിലുണരും സംഗീതമേ .....
ജീ ആർ കവിയൂർ
04 05 2024
Comments