ജീവിത യാത്ര
ജീവിത യാത്ര
സാഗരം പോലെ കണ്ണുനീർ
പെയ്‌തു ഒഴിയുക എങ്ങിനെ
ഉള്ളിലെ ആകാശം മേഘങ്ങൾ
ഗർഭം പേറി നോവേറി വന്നു
ആരോടും പറയാനാവാതെ
അലയുന്നു ഓർമ്മകളുടെ
കൊടുങ്കാറ്റ് ആഞ്ഞു വീശുവാൻ
ഒരുങ്ങുന്നു മനസ്സേ അടങ്ങ് അടങ്ങു
ജീവൻ ജീവനായി പൊരുതുന്നു
ജടിലമാം ജല്പനങ്ങൾ ഉയർന്നു
ജപധ്യാനങ്ങളുടെ നടുവിൽ
ജനിമൃതികളുടെ കാഹളം
തലമുറകളുടെ നിലനിൽപ്പിനായി
താപം ചെയ്ത് ഏഴ് സാഗരങ്ങൾ
താണ്ടാൻ വെമ്പുന്നു സ്വർഗ്ഗ നരങ്ങൾ
തീർത്ത് കൊണ്ട് ജൈത്ര യാത്ര തുടർന്നു
ജീ ആർ കവിയൂർ
21 05 2024
Comments