വസന്തം വരും
വസന്തം വരും
പാടാനൊരുങ്ങും പാട്ടുകളിൽ
പാഴ് ശ്രുതിയായ് വിരഹ രാഗം.
പാടുക പഞ്ചമം വീണ്ടുമനുരാഗം
പാലോളിയായ് തെളിയട്ടെ
പഞ്ചരത്തിൽ നിന്നും നിനക്ക്
പാറി പറക്കാനാകില്ലല്ലോ
പഞ്ച വർണ്ണക്കിളിയെ മധുരാങ്കി
പുലർകാലസുന്ദര സ്വപ്നവുമായ്
വന്നിടും നിന്നെ മോചിപ്പിക്കും
വസന്തത്തിൻ്റെ പാട്ടുകാരൻ
വാസര സുന്ദര നിമിഷങ്ങൾ
വാടി കൊഴിയാതെ നിനക്ക് തരും
വാനവും വീഥികളും നിനക്കായ്
വീണ്ടും കാത്തിരിക്കുന്നു ഒമലാളെ
വരിക വരിക വരും ദിനങ്ങൾ നിനക്കായ്
വർത്തിങ്കളും ചിരി തൂകും ഒപ്പം മുല്ലപ്പൂവും
ജീ ആർ കവിയൂർ
29 05 2024
Comments