കടുകോളമെങ്കിലും
കാഴ്ചയ്ക്ക് നീയൊരു
കടുകോളമെങ്കിലും
മൂർച്ചയ്ക്കു കുറവൊന്നുമില്ല
കണ്ണുനിറക്കുന്നു നീ അല്പം
നാവിൻ രുചിയെറെയാക്കും
ജീവിത ദുഃഖത്തിൻ
നീറ്റലുകളിലോർക്കും
നേരം നീയൊരു കരുതലല്ലേ
അതേ നീ ഒരു യാഥാർത്ഥ്യമല്ലേ
ആഴിയിലുമൂഴിയിലും
നിൻ സാദയറിയാത്തവരുണ്ടോ
നീയില്ലാതെയുണ്ടോ
മധുരത്തിനു മധുരം
ജീ ആർ കവിയൂർ
15 05 2024
Comments