ചക്രവാള ചുവട്ടിൽ
ചക്രവാള ചുവട്ടിൽ
പ്രഭാത കിരണങ്ങളാൽ
പ്രകൃതിയുടെ സ്പർശം,
ശുദ്ധവും ശോഭയുള്ളതായ്
അനാവരണം ചെയ്യുന്നു.
ആകാശത്തിലെ സ്വർണ്ണ
വർണ്ണങ്ങൾക്ക് നീലിമ
പുതുമയുള്ള ദിനത്തിൻ
അലൗകീക വാഗ്ദാനം.
സൂര്യാസ്തമയം അന്നത്തെ
കഥകൾ തെളിയുന്നു
രാത്രിയുടെ മന്ദഹാസങ്ങൾക്കു തുടക്കം
നക്ഷത്രങ്ങളും ചന്ദ്രപ്രകാശവും
മൃദുവായി ഉള്ളിൽ സ്പർശിക്കും പോലെ.
നിശബ്ദമായ കൃപയോടെ
നിലാവ് ഉദിക്കുമ്പോൾ
നിഴലുകൾ, മൃദു ആലിംഗനം.
രാവിൻ്റ ശാന്തത സൗമ്യമായ രാഗം ശ്വസിക്കുന്നു ചന്ദ്രൻ്റെ കീഴിൽ.
ജീ ആർ കവിയൂർ
23 05 2024
Comments