വിപഞ്ചിക കേണു
വിപഞ്ചിക കേണു
ഇല പൊഴിയും ശിശിര വനം
ഇമയടയാതെ നിഴൽ പാർത്തു
ഈണം ചേർക്കാൻ കാതോർത്ത്
ഇംഗിതത്തോടെ കാത്തിരുന്നു
മൊഴികൾ വിരുന്നുവന്നു കവിതയുമായി
മിഴികൾ മിഴികളോട് കഥപറഞ്ഞു
മനസ്സിൻ ചില്ലകൾ വസന്തം വിരിയാൻ
മദനോത്സവത്തിനായ് കനവ് കണ്ടു
വർണ്ണ ചിറകുകളൊടെ
വാനം നോക്കിയിരുന്നു
വിരഹം കാർന്നു തിന്നു വല്മീകമായ്
വിപഞ്ചിക കേണു മധുര നോവുമായ്
ജീ ആർ കവിയൂർ
20 05 2024
Comments