മധുരിമയോ മോഹമോ
മധുരിമയോ മോഹമോ
മഴ പെയ്യത്ത് പോലെ
എൻ മനസ്സിൻ മാനത്ത്
അക്ഷര മഴ പൊഴിയുന്നു
മറക്കുവാൻ കഴിയുന്നില്ലല്ലോ
മനമെന്തേ മരാളികയായ്
മാൻ പേടയായ് മാറുന്നു
മാരിവിൽ കാവടിയാടുന്നു
മയിൽ പീലികൾ വിടർത്തുന്നു
മാറിൽ മിടിയ്ക്കുന്നു
മന്ദം
മനസിനീ! നിനക്കായ്
മൗനാനുരാഗത്തിൻമധുരിമയോ മോഹമോ!
ജീ ആർ കവിയൂർ
29 05 2024
Comments