നാദ ബ്രഹ്മത്തിൻ പൊരുളറിഞ്ഞു

നാദ ബ്രഹ്മത്തിൻ പൊരുളറിഞ്ഞു


ഋതു പക്ഷി പാടി ഗീതകം
കാറ്റും പുഴയുമതേറ്റു പാടി
മലയിൽ മാറ്റൊലി കൊണ്ടു
മനസ്സിലതാകെ ആമോദം 

പൂക്കൾ വിടർന്നു പുഞ്ചിരിച്ചു
മൂളി പറന്നടുത്തതു മത്തഭ്രമരം
പ്രകൃതിയുടെ താള ക്രമം തുടർന്നു 
പ്രപഞ്ച സംഗീതം പുലർന്നു 

സ്വരഗതി കേട്ടു പഠിച്ചു 
മേള കർത്താ രാഗങ്ങളും
ജന്യയങ്ങളും പിറന്നു 
നാദ ബ്രഹ്മത്തിൻ പൊരുളറിഞ്ഞു
ഈശ്വര ചൈതന്യം നിറഞ്ഞു 


ജീ ആർ കവിയൂർ
31 05 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “