വിസ്മൃതിയിലാഴുന്നു

ഞാനൊരു യമുനയായ്
നീയതിൻ പുളിനമായ്
പുണർന്നൊഴുകി മെല്ലെ
കടലിൽ ചേരുമ്പോൾ 
വീണ്ടും മഴയായി 
പെയ്തൊഴിയുന്നുവല്ലോ

വിടർന്നു നിൽക്കുമൊരു 
പൂവായി മാറുമ്പോൾ 
നീ വണ്ടായ അണയുന്നു 
പരാഗണ സുഗന്ധം
പ്രപഞ്ച നടനത്തിൻ 
ഭാവലയ സ്പന്ദനമറിയുന്നു

അറിഞ്ഞുമറിയാതെയും 
ജനി മൃതികളുടെ തലോടലാൽ 
എല്ലാമനുഭവിക്കുമ്പോഴേക്കും
ആഘോഷങ്ങളൊടുങ്ങുന്നു 
മൗനമെന്ന  വിസ്മൃതിയിലാഴുന്നു 

ജീ ആർ കവിയൂർ
01 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “