തെന്നലിനോട്(ഗാനം)
തെന്നലിനോട്
(ഗാനം)
കുന്നും താഴ് വാരവും
ചുറ്റിക്കറങ്ങി, പൂമണവുമായ് വരു-
മിളങ്കാറ്റേ!
കണ്ടുവോനീയെൻ്റെ പ്രിയനെ?
കണ്ടുവോനീയെൻ്റെ പ്രിയനെ?
(2)
പൂമരചോട്ടിൽനിൽക്കും
പുല്ലാങ്കുഴൽ-
പാട്ടുകാരനോടു
പോയൊന്നു
ചൊല്ലാമോകാര്യം, എൻസ്വകാര്യം.
പോയൊന്നു
ചൊല്ലാമോകാര്യം, എൻസ്വകാര്യം
(കുന്നും താഴ്)
പാടുന്നു-
ണ്ടവൻ
പ്രിയകരമാം
മധുരനോവിൻ്റെയാഗാനം.
മധുരനോവിൻ്റെയാഗാനം
കേട്ടൊന്നുമൂളി-
പ്പാടാമോ നീയും
ആ നോമ്പരത്തിൻ്റെയീണം.
യീ നോമ്പരത്തിൻ്റെയീണം..
(കുന്നും താഴ്)
ജീ ആർ കവിയൂർ
17 05 2024
Comments