വൈക്കത്തപ്പാ ഭഗവാനെ

അഷ്ടമിനാളിലവിടുത്തെ
തൃപ്പാദം വണങ്ങുവായത്
വൈഭവമായ് കരുതുന്നു 
വൈക്കത്തപ്പാ ഭഗവാനെ 

ശ്രീപാർവതി സമേതനായ്
കൈവലൃമരുളുന്നു അവിടുന്ന് 
കൈലാസം തീർക്കുന്നുവല്ലോ 
കൈലാസനാഥനാം ഭഗവാനെ 

അഷ്ടമിനാളിലവിടുത്തെ
തൃപ്പാദം വണങ്ങുവായത്
വൈഭവമായ് കരുതുന്നു 
വൈക്കത്തപ്പാ ഭഗവാനെ 

പന്ത്രണ്ട് വർഷമായ് പാർവതിക്കൊപ്പം 
പാപ പരിഹാരാർത്ഥം ബ്രഹ്മാവിന്റെ 
തലയോട് ഭിക്ഷ പാത്രവുമായ് യാചിക്കുമവസാനം പാത്രം 
താഴെ വയ്ക്കാമെന്ന് കരുതിയ
ഇടമല്ലോ വൈക്കം 

അഷ്ടമിനാളിലവിടുത്തെ
തൃപ്പാദം വണങ്ങുവായത്
വൈഭവമായ് കരുതുന്നു 
വൈക്കത്തപ്പാ ഭഗവാനെ 

ഖരൻ ഘോര താപം ചെയ്ത് 
ശിവപ്രീതിയാൽ കിട്ടിയ മൂന്ന് 
ശിവലിംഗവുമായി ആകാശമാർഗം
വരും നേരം ക്ഷീണിതനായി 
വലം കയ്യിലെ ശിവലിംഗം 
താഴെവെച്ചു ഉറങ്ങി ഉണർന്ന നേരം 
ഉറച്ച ഇടമല്ലോ വൈക്കം 

അഷ്ടമിനാളിലവിടുത്തെ
തൃപ്പാദം വണങ്ങുവായത്
വൈഭവമായ് കരുതുന്നു 
വൈക്കത്തപ്പാ ഭഗവാനെ 

പരശുരാമനാൽ കണ്ടെടുത്ത് 
പൂജിച്ചു ക്ഷേത്രം പണിയിച്ചതല്ലോ 
പരിപാവനമാം വൈക്കത്തപ്പനെ 
ഭഗവാനെ കണ്ടുതൊഴുകിൽ 
അകലും ദുഃഖങ്ങളൊക്കെ 
ഓം നമഃ ശിവായ
ഓം  നമഃ ശിവായ  

ജീ ആർ കവിയൂർ 
13 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “