ഓർമ്മയുടെ വസന്തം

ഇടനെഞ്ചു തുടിച്ചു 
ഇഴയകന്ന മോഹങ്ങൾ 
മലരുവാനൊരുങ്ങുന്നുവോ 
ഓർമ്മയുടെ വസന്തം 

മനസ്സിന്റെ ഊഷര ഭൂവിൽ 
മുത്തമിട്ടു മഴ മുത്തുകൾ 
ഉതിർന്നു മണ്ണിൻ മണം 
നിന്റെ ഗന്ധം പോലെ 

ഇടനെഞ്ചു തുടിച്ചു 
ഇഴയകന്ന മോഹങ്ങൾ 
മലരുവാനൊരുങ്ങുന്നുവോ 
ഓർമ്മയുടെ വസന്തം 

തളിർത്തു സ്നേഹത്തിൻ 
മുളകളൊക്കെ പടർന്നു 
വള്ളികൾ വട്ടംചുറ്റി 
സിരകളിലാനന്ദം 

ഇടനെഞ്ചു തുടിച്ചു 
ഇഴയകന്ന മോഹങ്ങൾ 
മലരുവാനൊരുങ്ങുന്നുവോ 
ഓർമ്മയുടെ വസന്തം 

ജീ ആർ കവിയൂർ 
19 05 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “