कैसे कटेगी ज़िन्दगीतेरे बगैर तेरे बगैरരാജേന്ദ്ര കൃഷ്ണൻ രചിച്ച ഗാനത്തിൻ്റെ പരിഭാഷ
कैसे कटेगी ज़िन्दगी
तेरे बगैर तेरे बगैर
രാജേന്ദ്ര കൃഷ്ണൻ
രചിച്ച ഗാനത്തിൻ്റെ പരിഭാഷ
നീ ഇല്ലാതെ നീ ഇല്ലാതെ
ജീവിതം എങ്ങിനെ തുടരും
ആരവങ്ങളിലും നിന്നെ തേടി
നീ ഇല്ലാതെയെങ്ങിനെ തുടരും
പൂവിടർന്നപ്പോൾ
നീയാണെന്ന് കരുതി
വെറും തോന്നൽ മാത്രം
വെറും തോന്നൽ മാത്രം
വാനം നിറയെ പൂത്തു
നക്ഷത്രങ്ങൾ തിളങ്ങി
അണയാത്ത ചിത്രാഗ് പോലെ
മിന്നി മിന്നി തെളിഞ്ഞു
നിലാവ് കത്തിയെരിഞ്ഞു
നീ ഇല്ലാതെ നീ ഇല്ലാതെ
ജീവിതം എങ്ങിനെ തുടരും
എങ്ങിനെ തുടരും ജീവിതം
മേഘങ്ങളിൽ മറഞ്ഞു ചന്ദ്രിക
എല്ലാ ഇടത്തും മൗനം നിറഞ്ഞു
ഹൃദയമിടിപ്പുകൾ ചൊല്ലി
നീ അടുത്തെവിടെയോ
ഒളിച്ചിരിപ്പുണ്ടെയെന്ന്
നീ ഇല്ലാതെ നീ ഇല്ലാതെയെങ്ങിനെ
മനസ്സ് വെല്ലാതെ മന്ത്രിച്ചു
ആരവങ്ങളിൽ നീ ഉണ്ടാവും
ആരവങ്ങളിൽ നീ ഉണ്ടാവും
മൂല രചന
രാജേന്ദ്ര കൃഷൻ
പരിഭാഷ ശ്രമം
ജീ ആർ കവിയൂർ
Comments