മിർജ ഗാലിബിന്റെ ഗസൽरहिये अब ऐसी जगह चल करजहाँ कोई न होപരിഭാഷ ജീ ആർ കവിയൂർ
മിർജ ഗാലിബിന്റെ ഗസൽ
रहिये अब ऐसी जगह चल कर
जहाँ कोई न हो
പരിഭാഷ ജീ ആർ കവിയൂർ
നമുക്ക് പോയീടാo അവിടെ ആരുമില്ലാത്ത ഏകാന്തമാം ഇടമാവണം
ആരും നമ്മോട് മിണ്ടാത്തയിടമാവണം
നമ്മുടെ ഭാഷ പോലുമാർക്കുമാറിയാൻ പാടില്ല
വാതിലും ഭിത്തിയും ഇല്ലാത്ത ഒരു വീട് വേണം പണിയാൻ അവിടെ
നമ്മളെ നിരീക്ഷിക്കാൻ ആരുമുണ്ടാവരുതവിടെ എന്തിനൊന്നു എത്തിനോക്കാനും പാടില്ല
ഒരു പക്ഷെ എന്ക്കു സുഖമില്ലാതെ കിടന്നാൽ ഒന്നു ശിശ്രൂക്ഷിക്കാനാരുമുണ്ടാവരുതവിടെ
ഞാൻ സുഖംപ്രാപിക്കുവോളം
ഇനി ഞാൻ മരിച്ചെങ്കിൽ ഒരാളുമുണ്ടാവരുത്
മൗനമാചരിച്ചു ദുഃഖിക്കാനായി
ഗസൽ രചന മിർജ ഗാലിബ്
പരിഭാഷ ജീ ആർ കവിയൂർ
06 04 2022
Comments