ഇഞ്ചിയൂർ കൃഷ്ണൻ
ഇഞ്ചിയൂർ കൃഷ്ണൻ
ഇച്ഛയെറെയുണ്ടല്ലോ
ഈയുള്ളവനു നിന്നെ
വന്നു കാണുവാൻ
ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !!
ഇടനെഞ്ചിൽ മേടിക്കും
ഇടയ്ക്കയുടെ ലയത്തിലഷ്ട
പതിയൊന്നു പാടാൻ
അറിയില്ലല്ലോ കണ്ണാ ....
ഇച്ഛയെറെയുണ്ടല്ലോ
ഈയുള്ളവനു നിന്നെ
വന്നു കാണുവാൻ
ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !!
ഇമവെട്ടാതെ കാത്തിരിപ്പൂ നിൻ
തിരുനടയിൽ ദർശനത്തിനായി
രാധയ്ക്കു മീരയ്ക്കും അനുരാഗമായി
മായാലീലകൾ ആടി നിൻ അപദാനങ്ങൾ
എത്ര പാടിയാലും മതിവരില്ല കണ്ണാ ...
ഇച്ഛയെറെയുണ്ടല്ലോ
ഈയുള്ളവനു നിന്നെ
വന്നു കാണുവാൻ
ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !!
ഇലപൊഴിയും പോലെയല്ലല്ലോ
ഇവനുടെ ജീവിതമൊക്കെ
ഋതുക്കൾ മാറിമറിയും മുൻപേ
നിൻ പാദ പത്മത്തിൽ അണയുവാൻ ഏറെ കൊതിക്കുന്നുവല്ലോ കണ്ണാ ...
ഇച്ഛയെറെയുണ്ടല്ലോ
ഈയുള്ളവനു നിന്നെ
വന്നു കാണുവാൻ
ഇഞ്ചിയൂരമരും കൃഷ്ണാ ... ഭഗവാനേ !!
ജീ ആർ കവിയൂർ
08 04 2022
Comments