സോപാന കീർത്തനം ഹനുമാൻ സ്വാമി

സോപാന  കീർത്തനം 
 ഹനുമാൻ സ്വാമി 

കാലകാല നന്ദനാ ശ്രീ ഹനുമാനേ
കനിയുക !
കലികാല ദോഷങ്ങളുമെന്നെ
ക്കവരാതേ...
 കാത്തിടേണം 
കവിയൂരിലമരുന്ന ഭഗവാനേ !
 കപി വരാ തൊഴുന്നേൻ ഞാൻ
അടിയനിൽ കൃപയേകൂ...!

കടൽതാണ്ടിയങ്ങു ചെന്നു
കനക സഭയിലെത്തി
ശ്രീരാമദൂതനായി
ദശാസ്യനെക്കണ്ടു താനും !

ജനകജയായീടുന്ന സീതയേയും മോചിപ്പിയ്ക്കാൻ
ദൂതു ചൊല്ലീടുന്ന നേരം
വാലു തന്നിലഗ്‌നിയേയും കൊളുത്തി നാൻ ദശാസ്യനും !

രാമദാസനായീടുന്ന കപികുലശ്രേഷ്ഠരാജൻ
ലങ്കയേയും ചുട്ടു പിന്നെ
രാമ രാജ്യമതിലെത്തി !

ലങ്ക തന്റെ ചരിത്രവും കേട്ടു വേഗമോടു തന്നെ
രാക്ഷസ്സനെ നിഗ്രഹിച്ചു
സീതയേയും കൈയ്ക്കലാക്കി!

ലോകരുമേ പാടി രാമ കഥകളും വിശേഷാലേ!
അഭിഷേകം രാമനേ കി! അയോദ്ധ്യയും ഹനുമാനും !

ശ്രീരാം ജയറാം ജയ ജയറാം !!!

ജീ ആർ കവിയൂർ 
12 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “