ये दौलत भी ले लो, ये शोहरत भी ले लो സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ
ये दौलत भी ले लो, ये शोहरत भी ले लो
സുദർശൻ ഫക്കീറിന്റെ ഗസൽ പരിഭാഷ
ഈ സമ്പത്തുമീ യശസ്സുമെടുത്തു കോൾക
പകരമെനിക്കെന്റെ യൗവനം തിരിച്ചെടുത്തിട്ട്
എനിക്ക് തന്നീടുക എൻ വസന്തമാർന്ന ബാല്യം
ആ കളിവഞ്ചിയും ആ മഴ തുള്ളികളും
തെരുവിലെ ഏറ്റവും പഴയ സ്മൃതി ചിഹ്നങ്ങളും
ആ വയസ്സിയായവരെ കുട്ടികൾ വിളിക്കാറുണ്ട് മുത്തശ്ശിയെന്നു
അവരുടെ വാക്കുകളിൽ കുടി കൊള്ളും മാലഖമാരും
ആ ചുളുവുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മേള
മറക്കാനാവില്ലാത്ത ആരെങ്കിലുമോർക്കാതെ ഇരിക്കുമോ
ആ ദൈർഖ്യമില്ലാത്ത രാവും ആ നീളമേറിയ കഥകളും
പൊള്ളുന്ന വേനലിൽ വീടുവിട്ടിറങ്ങളും
ആ കിളികളും ആ കുയിലുകളും തുമ്പിയെ പിടിക്കലും ആ പാവകുട്ടിയുടെ കല്യാണ കളികളും അതിനുള്ളിലെ തമ്മിൽ തല്ലും
ആ ഊഞ്ഞാലിൽ നിന്നും വീഴലും വീണിട്ടും വീഴാതെയും ഇരിക്കലും. ആ ചെമ്പു വളയകുട്ടങ്ങളുടെ സ്നേഹ സമ്മാനങ്ങളും
ഉടഞ്ഞ വളപൊട്ടുകളുടെ പാടുകളും
ചിലപ്പോൾ മണൽ കൂമ്പാരങ്ങളിലേറി കളിവീട്ടുകളുണ്ടാക്കിയും ഉടച്ചു കളഞ്ഞും
ആ കാലങ്ങളുടെ ആഗ്രഹത്തിൻ ചിത്രങ്ങൾ നമ്മുടെ
ആ സ്വപനങ്ങൾ നിറഞ്ഞ കളിപ്പാട്ടങ്ങളും അവ നമ്മുടെ സാമ്രാജ്യവും
നമ്മുടേയോ ലോകത്തിന്റെയോ വിഷമങ്ങളറിയാതെ. ബന്ധങ്ങളുടെ ബന്ധങ്ങളും
എത്ര മനോഹരമായിരുന്നു ആ ജീവനം
ഈ സമ്പത്തുമീ യശസ്സുമെടുത്തു കോൾക
പകരമെനിക്കെന്റെ യൗവനം തിരിച്ചെടുത്തിട്ട്
എനിക്ക് തന്നീടുക എൻ വസന്തമാർന്ന ബാല്യം
രചന സുദർശൻ ഫക്കീർ
പരിഭാഷ ജീ ആർ കവിയൂർ
16 04 2022
Comments