നിൽക്കുന്നു നിൻ നടയിൽ .

നിൽക്കുന്നു നിൻ നടയിൽ .

അനുപമ സ്നേഹത്തിൻ കെടാവിളക്കെ ആത്മ സ്വരൂപിണിയെ മമ ഹൃദയവാസിനി ജ്യോതിസ്സേ നിൻ സുസ്‌മേര വദനം കണ്ടു മോഹിതനായല്ലോ മലർമകളെ .

നിന്നാൽ പൂക്കുന്നു രാവും പകലുമാകാശത്തു വിരിയും രണ്ടു പൂക്കളല്ലോ ആർക്കനും അമ്പിളിയും
നിന്നാൽ ചൊരിയും ആനന്ദാശ്രുക്കളല്ലോ മഴുനൂലായി പതിക്കുന്നതി ഭൂവിൽ
രാവിൽ നിൻ നയനങ്ങൾ ചിമ്മിത്തുറക്കുമ്പോളല്ലോ താരകങ്ങൾ മിന്നുന്നത്
നിൻ അമ്പര ചുംബികളാവും കുജങ്ങളല്ലോ മലകൾ
അതിൽ നിന്നൊഴുകും ക്ഷീരമല്ലോ നദിയായി നിപതിച്ചു ഭൂവിൽ മൊട്ടിട്ടു പൂക്കൾ മണം പരത്തുന്നുവല്ലോ.
നിൻ അധര ദളങ്ങലളിൽ മുത്തമിട്ടു പറന്നുയരുന്ന ശലഭശോഭ കണ്ടു മനം തന്തുലിതമാകുന്നുവല്ലോ ദേവി
നിൻ കടാക്ഷമേൽക്കാൻ നിൻ  സാമീപ്യത്തിനായി ഭക്തിയോടെ നിൽക്കുന്നു നിൻ നടയിൽ .

ജീ ആർ കവിയൂർ
23 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “