യാത്രയ്ക്കൊരുങ്ങും

യാത്രയ്ക്കൊരുങ്ങും 

ഒരുവട്ടം കൂടി ഞാൻ 
തിരികേ പോയിടാം 
ഓർമ്മതൻ നന്ദനത്തോപ്പിലുടെ 
തിരികെ വരാത്തൊരു 
ബാല്യകാലത്തിലേക്ക് 

തരളിതമാം വസന്തത്തിൻ 
സുഗന്ധത്തിന്നോടൊപ്പം 
കർണികാരം പൂത്തുലയും 
ചെമ്മൺ പാതയിലൂടെ

ഊയലിടാം മാഞ്ചില്ലയിൽ 
ഉയർന്നു തൊട്ടു വന്നിടാം 
കണ്ണുപൊത്തിയും ഞൊണ്ടി തൊട്ടും 
നാം അറിഞ്ഞു പരസ്പരം 

കഞ്ഞിയും കറിയും വെച്ച് 
നെല്ലി മരച്ചുവട്ടിലേക്ക് 
ഇമ്മിണികഥകൾ പറഞ്ഞ് 
ഇലപൊഴിയും ശിശിങ്ങളും 

വള മുറി പൊട്ടുകളും 
കുന്നിക്കുരുവും
പീലി തുണ്ടും 
പെറുക്കി സൂക്ഷിച്ച് 

സ്വപ്നം കണ്ട് 
യൗവന പടി കടന്നതും 
അനുരാഗ കവിതകൾ 
പാടിയും പങ്കുവച്ചു നടന്നതും 

കണ്ണടച്ചു തുറക്കുമ്പോഴേക്കും 
കടന്നുയകന്നുവല്ലോ 
കണ്ണാടിയിൽ കണ്ടറിഞ്ഞു 
ചുക്കി ചൂളുവും വെള്ളിനൂലുകളും

ഇനി എല്ലാം ഒരു മധുരമാർന്ന
ഓർമ്മകൾ മാത്രമായല്ലോ
അയവിറക്കി നാൽക്കാലികണക്കെ 
കാത്തു കഴിയുന്നു മൊഴിയില്ലാ
ഇടത്തേക്കു യാത്രയാവാൻ 

ജീ ആർ കവിയൂർ 
13 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “