ഗാനം എങ്കിലും...

ഗാനം - എങ്കിലും ...


എങ്കിലും നീയെന്നെയറിഞ്ഞില്ലല്ലോ.

എൻമനം നിനക്കായി തുടിക്കുന്നല്ലോ.

എൻമന മിടക്കയായ് തുടിച്ചതാം താളങ്ങൾ

പ്രണനാം നീ വീണ്ടും കേട്ടില്ലല്ലോ.?


(എങ്കിലും...)


ഉള്ളിന്റെ ഉള്ളിൽ നീ നിറഞ്ഞു നിന്നു ...

എത്ര മറക്കാൻ ശ്രമിച്ചിട്ടും നിൻ മുഖം

മായുന്നില്ലല്ലോ മനസ്സിൻ കണ്ണാടിയിലിന്നും


ആ. . ആ. . ആ. . 


അണയാതെ കത്തുന്ന നറു തിരിവെട്ടം

നിൻശോഭയാലുള്ളകം തെളിയുന്നു

ഒരു ശക്തിക്കും അണക്കാനാവില്ലല്ലോ

ജീവന്റെ ജീവനല്ലോ നീയെന്ന സ്വപ്നം

എൻതൂലികയിൽ വിരിയുമക്ഷരങ്ങൾ

നിന്നെ കുറിച്ചു മാത്രമല്ലോ സഖി..


(എങ്കിലും...)


നിൻ സാമീപ്യമറിയുന്നു 

നീ ചൂടിയ  മുല്ലപ്പൂവിൻ ഗന്ധം

നിന്നോർമ്മകളാളെന്നിൽ

പൂക്കുന്ന വാക്കുകളെന്നെ

ഒരു സോപാന ഗായകനാകുന്നു പ്രിയേ


എങ്കിലും നീയെന്നെയറിഞ്ഞില്ലല്ലോ.

എൻമനം നിനക്കായി തുടിക്കുന്നല്ലോ.

എൻമന മിടക്കയായ് തുടിച്ചതാം താളങ്ങൾ

പ്രണനാംനീ ഇനിയും കേട്ടില്ലല്ലോ.!


ജീ ആർ കവിയൂർ

26 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “