ഇനിയെങ്കിലും പറയുമോ
ഇനിയെങ്കിലും പറയുമോ
എത്രയോ പേരെ കവർന്നെടുത്തു
നിൻ കണ്ണുകൾ
ഇനിയെങ്കിലും എന്റെ കണ്ണുകളിൽ
നിറച്ചുകൂടേ
എന്റെ കണ്ണുകൾ വറ്റിവരണ്ടു
നനച്ചിട്ടുക അൽപ്പം
പറഞ്ഞിട്ടു പോന്നിരുന്നു ഒരിക്കൽ
വറ്റാത്ത പുഴയായിരുന്നു എൻ ഉള്ളം
ഇനിയില്ല നാളേറെ പറയുക ഉള്ളിന്റെ ഉള്ളിലെ
ആരോടുമിന്നുവരേക്കും പറയാത്തതൊക്കെ
ചന്ദന കാട്ടിൽ പുതഞ്ഞുറങ്ങും ചീവിടനും
ചന്ദ്രിക വിരിയും മാനത്തു താഴെ ആമ്പലിനും
ചിറകടിച്ചു പറന്നുയുയരും ശലഭത്തിനും
ചിരിതൂവാൻ മറന്നയെന്നിലുമുണ്ട് പറയാനാവാത്ത പറഞ്ഞാലും തീരാത്ത
മധുര നോവുകളൊക്കെ പ്രിയതേ
ജീ ആർ കവിയൂർ
05 04 2022
Comments